എംഎസ് ധോണി പത്മ ഭൂഷണ്‍ അവാര്‍ഡ് ഏറ്റുവാങ്ങി

മുന്‍ ഇന്ത്യന്‍ നായകന്‍ എംഎസ് ധോണി ഇന്ത്യന്‍ പ്രസിഡന്റ് ശ്രീ രാം നാഥ് കോവിന്ദില്‍ നിന്ന് പത്മ ഭൂഷണ്‍ അവാര്‍ഡ് ഏറ്റുവാങ്ങി. ഇന്ത്യയുടെ മൂന്നാമത്തെ ഉയര്‍ന്ന പരമോന്നത ബഹുമതിയായ പത്മ ഭൂഷണ് വേണ്ടി ധോണിയെ ബിസിസിഐയാണ് നാമനിര്‍ദ്ദേശം നല്‍കിയത്. 28 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഇന്ത്യ തങ്ങളുടെ രണ്ടാം 50 ഓവര്‍ ലോകകപ്പ് നേടിയ ദിനം തന്നെ പത്മ ഭൂഷണും ധോണിയെ തേടി വന്നത് ധോണിയ്ക്ക് ഇരട്ടി മധുരമായി.

2008, 2009 വര്‍ഷങ്ങളില്‍ ഐസിസി ഏകദിന താരമായി തിരഞ്ഞെടുക്കപ്പെട്ട ധോണിയ്ക്ക്, 2007ല്‍ രാജീവ് ഗാന്ധി ഖേല്‍ രത്ന അവാര്‍ഡും 2009ല്‍ പത്മ ശ്രീ അവാര്‍ഡും നേരത്തെ ലഭിച്ചിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleഅഞ്ച് വര്‍ഷം, നൂറിലധികം അന്താരാഷ്ട്ര മത്സരങ്ങള്‍, ഇന്ത്യന്‍ ക്രിക്കറ്റിനു തിരക്കോട് തിരക്ക്
Next articleഐപിഎലില്‍ വിരാടിന്റെയും ധോണിയുടെയും വിക്കറ്റ് നേടണം: കുല്‍ദീപ് യാദവ്