ധോണി ക്രിക്കറ്റ് അക്കാഡമിയ്ക്ക് ദുബായിയില്‍ തുടക്കം

- Advertisement -

മുന്‍ ഇന്ത്യന്‍ നായകന്‍ മഹേന്ദ്ര സിംഗ് ധോണിയുടെ പേരിലുള്ള ക്രിക്കറ്റ് അക്കാഡമി ദുബായിയില്‍ താരം തന്നെ ഉദ്ഘാടനം ചെയ്തു. എംഎസ് ധോണി ക്രിക്കറ്റ് അക്കാഡമി(എംസ്ഡിസിഎ) എന്ന് പേരിട്ടിരിക്കുന്ന സംരംഭം ധോണിയും ദുബായ് ആസ്ഥാനമായിട്ടുള്ള പസഫിക് സ്പോര്‍ട്സ് ക്ലബ്ബ്, ആര്‍ക്ക സ്പോര്‍ട്സ് ക്ലബ്ബ് എന്നിവരുടെ സംയുക്ത പങ്കാളിത്തത്തോടെയാവും പ്രവര്‍ത്തനം നടത്തുക. അക്കാഡമിയില്‍ ഇന്ത്യന്‍ കോച്ചുമാരും ട്രെയിനര്‍മാരുമാകും കുട്ടികള്‍ക്ക് കളി പറഞ്ഞു കൊടുക്കുക. സംരഭവുമായി ബന്ധപ്പെടുന്നതില്‍ അതിയായ ആഹ്ലാദമുണ്ടെന്ന് ധോണി ഉദ്ഘാടന സമയത്ത് അഭിപ്രായപ്പെട്ടു. ഇതിന്റെ വിജയത്തിനായി തന്റെ ഭാഗത്ത് നിന്ന് എല്ലാവിധ പിന്തുണയും തന്റെ ഭാഗത്ത് നിന്നുണ്ടാകുമെന്ന് താരം അറിയിച്ചു.

അക്കാഡമിയില്‍ നാല് ടര്‍ഫുകളും, മൂന്ന് വീതം സിമന്റ്, മാറ്റഡ് പിച്ചുകള്‍, സ്പിന്‍-സ്വിംഗ് ബൗളിംഗ് മെഷിനുകള്‍, സുരക്ഷ നെറ്റുകള്‍, രാത്രി പരിശീലനത്തിനുള്ള സൗകര്യം, മികച്ച ക്രിക്കറ്റ് ഗിയറുകള്‍ക്കുള്ള സ്പോര്‍ട്സ് ഷോപ്പുകള്‍ വീഡിയോ അവലോകന സൗകര്യം എന്നിവ ലഭ്യമായിരിക്കുമെന്ന് അക്കാഡമി വക്താക്കള്‍ അറിയിച്ചു.

സ്ഥിരമായ പരിശീലന മത്സരങ്ങളും വിവിധ ടൂര്‍ണ്ണമെന്റുകളില്‍ അക്കാഡമിയില്‍ നിന്നുള്ള ടീമുകള്‍ക്ക് പങ്കെടുക്കുവാന്‍ അവസരം എന്നിവയ്ക്ക് പ്രാധാന്യം നല്‍കുമെന്നും അക്കാഡമി അധികൃതര്‍ അറിയിച്ചിട്ടുണ്ട്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement