Site icon Fanport

ഇപ്പോഴും ലോകകപ്പ് തോൽ‌വിയിൽ നിന്ന് മുക്തി നേടിയില്ലെന്ന് കെ.എൽ രാഹുൽ

കഴിഞ്ഞ വർഷം ഇംഗ്ലണ്ടിൽ നടന്ന ലോകകപ്പിൽ സെമിയിൽ ന്യൂസിലാൻഡിനോട് തോറ്റ് പുറത്തായതിൽ നിന്ന് ഇതുവരെ മുക്തി നേടാനായിട്ടില്ലെന്ന് ഇന്ത്യൻ താരം കെ.എൽ രാഹുൽ. ഗ്രൂപ്പ് ഘട്ടത്തിൽ മികച്ച പ്രകടനം പുറത്തെടുത്തിട്ടും സെമി ഫൈനലിൽ തോറ്റത് തന്നെയും ടീം അംഗംങ്ങളെയും ഒരുപാട് കാലം വേട്ടയാടുമെന്നും കെ.എൽ രാഹുൽ പറഞ്ഞു.

തനിക്ക് ഏതെങ്കിലും ഒരു മത്സരത്തിന്റെ ഫലം മാറ്റാനുള്ള കഴിവ് നൽകിയാൽ ന്യൂസിലാൻഡിനെതിരായ സെമി ഫൈനൽ മത്സരത്തിന്റെ ഫലം മാറ്റുമെന്നും രാഹുൽ പറഞ്ഞു. ടൂർണമെന്റിൽ ഉടനീളം മികച്ച പ്രകടനം പുറത്തെടുത്തിട്ടും സെമിഫൈനലിൽ തോറ്റത് എല്ലാവർക്കും നിരാശ സമ്മാനിച്ചുവെന്നും രാഹുൽ പറഞ്ഞു. ന്യൂസിലാൻഡിനെതിരായ സെമി ഫൈനൽ പോരാട്ടത്തിൽ ഇന്ത്യൻ മുന്നേറ്റ നിരയുടെ വിക്കറ്റുകൾ അനായാസം നഷ്ടമായപ്പോൾ 18 റൺസിന് ന്യൂസിലാൻഡിനോട് തോറ്റ് ഇന്ത്യ ലോകകപ്പിൽ നിന്ന് പുറത്തായിരുന്നു.

Exit mobile version