മൊസ്ദേക്ക് ഹൊസൈനില്ല, പകരം മോമിനുള്‍ ഹക്ക്

- Advertisement -

ധാക്ക ടെസ്റ്റില്‍ നിന്ന് കണ്ണിനു അസുഖം ബാധിച്ചതിനാല്‍ വിട്ടു നില്‍ക്കുന്ന മൊസ്ദേക്ക് ഹൊസൈന്‍ സൈക്കത്തിനു പകരക്കാരനായി ബംഗ്ലാദേശ് ടീമിലേക്ക് മടങ്ങിയെത്തി മോമിനുള്ള ഹക്ക്.  ശ്രീലങ്കയ്ക്കെതിരെയുള്ള പരമ്പരയിലെ മോശം പ്രകടനമാണ് ഹക്കിനെ ടീമില്‍ നിന്ന് ഒഴിവാക്കുവാന്‍ ആദ്യം ബോര്‍ഡിനെ പ്രേരിപ്പിച്ചത്. ആദ്യ ടെസ്റ്റിലേക്ക് പരിഗണിക്കപ്പെടാതിരുന്ന 25കാരന്‍ യുവ ഓള്‍റൗണ്ടര്‍ മൊസ്ദേക്ക് ഹൊസൈന്‍ സൈക്കത്തിന്റെ അഭാവത്തിലാണ് ടീമിലിടം പിടിക്കുന്നത്.

കഴിഞ്ഞ ദിവസം ഓസ്ട്രേലിയയ്ക്കെതിരെയുള്ള ആദ്യ ടെസ്റ്റിനുള്ള ടീം പ്രഖ്യാപിച്ചപ്പോള്‍ മോമിനുള്ളിനെ ബോര്‍ഡ് ഒഴിവാക്കിയിരുന്നു. വാര്‍ത്ത താഴെ

ധാക്ക ടെസ്റ്റിനുള്ള സ്ക്വാഡിനെ പ്രഖ്യാപിച്ച് ബംഗ്ലാദേശ്

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement