ബംഗ്ലാദേശിന് ആശ്വാസമായി ഒമ്പതാം വിക്കറ്റ് കൂട്ടുകെട്ട്

വലിയ നാണക്കേടിലേക്ക് വീഴേണ്ടിയിരുന്ന ബംഗ്ലാദേശിന് ആശ്വാസമായി മൊസ്ദേക്ക് ഹൊസൈന്‍-തൈജുല്‍ ഇസ്ലാം കൂട്ടുകെട്ട്. ഒമ്പതാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് നേടിയ 48 റണ്‍സിന്റെ ബലത്തില്‍ രണ്ടാം ദിവസം ഓള്‍ഔട്ട് ആകാതെ ബംഗ്ലാദേശ് രക്ഷപ്പെടുകയായിരുന്നു. തന്റെ കന്നി ടെസ്റ്റ് ക്യാപ്റ്റന്‍സി മത്സരത്തില്‍ തന്നെ നാല് വിക്കറ്റുമായി റഷീദ് ഖാന്‍ ബംഗ്ലാദേശിനെ വട്ടം കറക്കിയപ്പോള്‍ ഒരു ഘട്ടത്തില്‍ 146/8 എന്ന നിലയിലേക്ക് ടീം വീണിരുന്നു.

അവിടെ നിന്നാണ് അപരാജിതമായ ഒമ്പതാം വിക്കറ്റ് കൂട്ടുകെട്ട് ബംഗ്ലാദേശിന് തുണയായി എത്തിയത്. രണ്ടാം ദിവസം അവസാനിക്കുമ്പോള്‍ ബംഗ്ലാദേശ് 194/8 എന്ന നിലയിലാണ് ഇപ്പോള്‍. 44 റണ്‍സുമായി മൊസ്ദേക്ക് ഹൊസൈനും 14 റണ്‍സ് നേടി തൈജുല്‍ ഇസ്ലാമുമാണ് ക്രീസില്‍ നിലയുറപ്പിച്ചിരിക്കുന്നത്.

Exit mobile version