Site icon Fanport

മൊർതാസ കോവിഡ് നെഗറ്റീവ് ആയി

ബംഗ്ലാദേശ് ക്രിക്കറ്റ് ടീമിന്റെ മുൻ ക്യാപ്റ്റൻ മഷ്റഫെ മൊർതാസയുടെ കോവിഡ് രോഗം ഭേദമായി. താരം അവസാനത്തെ പരിശോധനയിലും നെഗറ്റീവ് ആയതായി ഔദ്യോഗികമായി അറിയിച്ചു. എന്നാൽ മൊർതാസയുടെ ഭാര്യ സുമോന ഹക്ക് കൊറോണ പോസിറ്റീവ് ആയി തുടരുകയാണ്. ഭാര്യയുടെ ആരോഗ്യ നില തൃപ്തികരമാണ്‌. ജൂൺ 20ന് ആയിരുന്നു മൊർതാസ കൊറോണ പോസിറ്റീവ് ആയത്.

തനിക്ക് വേണ്ടി പ്രാർത്ഥന നടത്തിയ എല്ലാവർക്കും നന്ദി പറയുന്നു എന്നും ഭാര്യയും സുഖമായി വരികയാണെന്നും മൊർതാസ ഫേസ്ബുക്കിൽ കുറിച്ചു. വീട്ടിൽ തന്നെ ആയിരുന്നു മൊർതാസയുടെ ചികിത്സ.

Exit mobile version