ക്യാപ്റ്റന്‍സി ഒഴിയാന്‍ സന്നദ്ധത പ്രഖ്യാപിച്ച് മൊര്‍തസ, ആ ചിന്ത വേണ്ടെന്ന് ബോര്‍ഡ്

2019 ലോകകപ്പ് വരെ മൊര്‍തസയ്ക്ക് ബംഗ്ലാദേശിനെ നയിക്കാനാകുമോ എന്ന് ഒരു വിഭാഗം മാധ്യമങ്ങളുടെ ഭാഗത്ത് നിന്ന് സംശയം പ്രകടിപ്പിക്കപ്പെട്ടപ്പോള്‍ അതിനെ തള്ളി ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ്. ഇത്തരം റിപ്പോര്‍ട്ടുകള്‍ വന്നപ്പോള്‍ മൊര്‍തസ തന്റെ രാജി സന്നദ്ധ അറിയിച്ചപ്പോള്‍ ബോര്‍ഡ് തന്നെ താരത്തിനു പിന്തുണയായി രംഗത്തെത്തുകയായിരുന്നു. മൊര്‍തസ എത്ര നാള് പൂര്‍ണ്ണാരോഗ്യത്തോടെ കളിക്കുന്നുവോ അത്രയും കാലം അദ്ദേഹത്തെ മാറ്റുന്നതിനെക്കുറിച്ച് ചിന്തിക്കുന്നില്ലെന്നാണ് ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് പ്രസിഡന്റ് നസ്മുള്‍ ഹസന്‍ പറഞ്ഞത്.

ചാമ്പ്യന്‍സ് ട്രോഫി സെമി പ്രവേശനം സാധ്യമാക്കിയിട്ടും ഒരു വിഭാഗം ആളുകളില്‍ നിന്ന് ഇത്തരത്തിലൊരു ആവശ്യം ഉയര്‍ന്നത് മഷ്റഫേ മൊര്‍തസയെ വിഷമത്തിലാഴ്ത്തിയിരുന്നു. വെറും ഒരു കളിക്കാരനായി മാത്രം രാജ്യത്തെ സേവിക്കാന്‍ തയ്യാറാണെന്നാണ് മൊര്‍തസ അറിയിച്ചത്. എന്നാല്‍ തങ്ങളുടെ ഏകദിന ക്യാപ്റ്റനു പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിക്കുന്ന തീരുമാനമാണ് ബോര്‍ഡ് കൈകൊണ്ടത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleസ്റ്റിയറിംഗ് കമ്മിറ്റിയിലേക്ക് കപില്‍ ദേവിനെ നിര്‍ദ്ദേശിച്ച് സിഒഎ
Next articleപാരാഒളിമ്പിക്സ് താരം പരിശീലത്തിനിടെ മരണമടഞ്ഞു