“മൊർതാസയ്ക്ക് പകരക്കാരൻ ആവുക എളുപ്പമല്ല”

ബംഗ്ലാദേശ് ക്യാപ്റ്റൻ സ്ഥാനം ഏറ്റെടുത്ത തമീം ഇക്ബാൽ തന്റെ മുന്നിലുള്ള ഉത്തരവാദിത്വം എളുപ്പമല്ല എന്ന് വ്യക്തമാക്കി. മുൻ ക്യാപ്റ്റൻ മൊർതാസയ്ക്കാണ് താൻ പകരക്കാരൻ ആവേണ്ടത്. അദ്ദേഹം ടീമിനു വേണ്ടി ഒരുപാട് സംഭാവന ചെയ്ത താരമാണ്. മൊർതാസയ്ക്ക് കീഴിൽ ടീം ഒരുപാട് നേട്ടങ്ങക്കും കൊയ്തു. അതൊക്കെ ആവർത്തിക്കുക എളുപ്പമല്ല. ഇക്ബാൽ പറഞ്ഞു.

ടീമിനെ കളത്തിന് പുറത്ത് മെച്ചപ്പെടുത്തുക ആണ് തന്റെ ആദ്യ ലക്ഷ്യം. ഇപ്പോൾ ലോകത്തികെ ഏറ്റവും അച്ചടക്കമുള്ള ടീമാണ് ബംഗ്ലാദേശ് ‌ എങ്കിലും ഇനിയും അവിടെ മെച്ചപ്പെടാനുണ്ട്. ഇക്ബാൽ പറഞ്ഞു. മൊർതാസയ്ക്ക് ഒപ്പം ഒരുപാട് വർഷം കളിച്ചത് കൊണ്ട് അദ്ദേഹത്തെ അടുത്തറിയാം എന്നും. ക്യാപ്റ്റൻ എന്ന രീതിയിൽ തനിക്ക് മൊർതാസയിൽ നിന്ന് കിട്ടിയ പാഠങ്ങൾ ഉപകരിക്കും എന്നും ഇക്ബാൽ പറഞ്ഞു.

Exit mobile version