സറേയുമായി കൊല്‍പക് കരാറില്‍ ഒപ്പ് വെച്ച് മോണേ മോര്‍ക്കല്‍

- Advertisement -

രണ്ട് വര്‍ഷത്തെ കൊല്‍പക് കരാറില്‍ മുന്‍ ദക്ഷിണാഫ്രിക്കന്‍ ടെസ്റ്റ് താരം മോണേ മോര്‍ക്കലിനെ സ്വന്തമാക്കി കൗണ്ടി ക്ലബ്ബായ സറേ. തന്റെ 300ാം ടെസ്റ്റ് വിക്കറ്റ് നേട്ടം സ്വന്തമാക്കി മോണേ മോര്‍ക്കല്‍ ഓസ്ട്രേലിയയുമായി ജോഹാന്നസ്ബര്‍ഗിലെ 492 റണ്‍സ് വിജയത്തോടു കൂടി അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചിരുന്നു.

ടീമിന്റെ ഉദ്ഘാടന മത്സരത്തില്‍ താരം കളിക്കില്ല എന്നുറപ്പാണ്. ജോഹാന്നസ്ബര്‍ഗ് ടെസ്റ്റില്‍ ഏറ്റ പരിക്കില്‍ നിന്ന് പൂര്‍ണ്ണമായും മുക്തനാകാത്തതാണ് കാരണം. ഫിറ്റ്നെസ് തെളിയിച്ച ശേഷം കൗണ്ടി, വണ്‍-ഡേ കപ്പ്, ടി20 ബ്ലാസ്റ്റ് എല്ലാത്തിലും മോര്‍ക്കല്‍ കളിക്കും.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement