
അടുത്താഴ്ച നടക്കുന്ന ജോഹാന്നസ്ബര്‍ഗ് ടെസ്റ്റിനു ശേഷം തന്റെ അന്താരാഷ്ട്ര ക്രിക്കറ്റ് കരിയറിനു അവസാനം കുറിക്കുവാനൊരുങ്ങുന്ന മോണേ മോര്‍ക്കലിനു ടെസ്റ്റ് റാങ്കിംഗില്‍ മികച്ച നേട്ടം. തന്റെ കരിയറിലെ ഏറ്റവും മികച്ച റേറ്റിംഗായ 798 പോയിന്റുമായി ആറാം റാങ്കിലാണ് മോണേ മോര്ക്കലിപ്പോള്. ന്യൂലാന്‍ഡ്സില്‍ 110 റണ്‍സിനു 9 വിക്കറ്റ് നേടിയ പ്രകടനമാണ് താരത്തിനെ മികച്ച റാങ്കിംഗിലേക്ക് എത്തിച്ചത്.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial