ഇയാന്‍ ബെല്ലിനെ മറികടന്ന് ഓയിന്‍ മോര്‍ഗന്‍

- Advertisement -

ഇംഗ്ലണ്ടിനായി ഏറ്റവുമധികം ഏകദിന റണ്‍സ് നേടുന്ന താരമായി മാറി ഓയിന്‍ മോര്‍ഗന്‍. ഇയാന്‍ ബെല്ലിന്റെ റെക്കോര്‍ഡാണ് താരം മറികടന്നത്. 5416 റണ്‍സാണ് ഇംഗ്ലണ്ടിനു വേണ്ടി ഇയാന്‍ ബെല്‍ നേടിയത്. ഇന്നലെ ഓസ്ട്രേലിയയെ ഇംഗ്ലണ്ട് കശാപ്പ് ചെയ്തപ്പോള്‍ നിര്‍ണ്ണായകമായ 67 റണ്‍സാണ് മോര്‍ഗന്‍ 30 പന്തില്‍ നിന്ന് നേടിയത്.

മോര്‍ഗനു നിലവില്‍ 5543 റണ്‍സാണ് നേടാനായിട്ടുള്ളത്. മൂന്നാം സ്ഥാനത്തുള്ള പോള്‍ കോളിന്‍വുഡ് 5092 റണ്‍സാണ് നേടിയിട്ടുള്ളത്. നിലവില്‍ കളിക്കുന്ന താരങ്ങളില്‍ ജോ റൂട്ട് 4556 റണ്‍സുമായി പട്ടികയില്‍ അഞ്ചാം സ്ഥാനത്ത് നില്‍ക്കുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement