
ഡേവിഡ് വാര്‍ണര്‍, സ്റ്റീവ് സ്മിത്ത്, കാമറൂണ്‍ ബാന്‍ക്രോഫ്ട് എന്നിവര്‍ക്കെതിരെ നാളെ കൂടുതല്‍ നടപടികള്‍ പ്രഖ്യാപിക്കുമെന്നറിയിച്ച് ക്രിക്കറ്റ് ഓസ്ട്രേലിയ തലവന്‍ ജെയിംസ് സത്തര്‍ലാണ്ട്. മൂവരെയും അന്വേഷണത്തില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയെന്ന് അറിയിച്ച ജെയിംസ് താരങ്ങള്‍ വ്യാഴാഴ്ച നാട്ടിലേക്ക് മടങ്ങുമെന്നും അറിയിച്ചു.
ആജീവനാന്ത വിലക്ക് സ്മിത്തിനും വാര്‍ണര്‍ക്കും ഏര്‍പ്പെടുത്തണമെന്ന മുറവിളി ഒരു വിഭാഗം ഉയര്‍ത്തുമ്പോള്‍ ഒരു വര്‍ഷം വരെ വിലക്ക് വന്നേക്കാമെന്നാണ് പൊതുവേയുള്ള വിലയിരുത്തല്‍.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial