primus mobile
primus mobile

ബാറ്റ്സ്മാന്മാര്‍ അവസരത്തിനൊത്തുയരേണ്ടതുണ്ട്: ജേസണ്‍ മുഹമ്മദ്

വിന്‍ഡീസ് നായകനായി ടി20 പരമ്പരയിലെ ആദ്യ മത്സരം തന്നെ നാണക്കേടില്‍ അവസാനിച്ചതിനു പിന്നാലെ ബാറ്റ്സ്മാന്മാര്‍ അവസരത്തിനൊത്തുയരണമെന്ന ആവശ്യവുമായി ജേസണ്‍ മുഹമ്മദ്. 143 റണ്‍സിന്റെ തോല്‍വിയാണ് ഇന്നലെ കറാച്ചിയില്‍ നടന്ന ആദ്യ ടി20 മത്സരത്തില്‍ പാക്കിസ്ഥാനെതിരെ വിന്‍ഡീസ് ഏറ്റുവാങ്ങിയത്. 203 റണ്‍സ് നേടിയ പാക്കിസ്ഥാന്‍ കരീബിയന്‍ സംഘത്തെ 60 റണ്‍സിനു ഓള്‍ഔട്ട് ആക്കുകയായിരുന്നു.

വിന്‍ഡീസ് നിരയില്‍ മൂന്ന് ബാറ്റ്സ്മാന്മാര്‍ മാത്രമായിരുന്നു രണ്ടക്കം കടന്നത്. മര്‍ലന്‍ സാമുവല്‍സ് 18 റണ്‍സുമായി ടോപ് സ്കോറര്‍ ആയപ്പോള്‍, റയാദ് എമ്രിറ്റ്(11), കീമോ പോള്‍ എന്നിവരാണ് രണ്ടക്കം കടന്നവര്‍. 13.4 ഓവര്‍ മാത്രമാണ് വിന്‍ഡീസ് ബാറ്റിംഗ് നിരയ്ക്ക് പിടിച്ച് നില്‍ക്കാനായത്. പരിചയസമ്പന്നരല്ലാത്ത ടീമാണെങ്കിലും ഇതില്‍ നിന്നും മെച്ചപ്പെട്ട പ്രകടനം പുറത്തെടുക്കുവാന്‍ കഴിയുന്ന താരങ്ങളാണ് ഞങ്ങളുടെ കൂട്ടത്തിലുള്ളത്.

ബാറ്റ്സ്മാന്മാര്‍ കുറച്ച് കൂടി ഉത്തരവാദിത്വത്തോടെ മത്സരങ്ങളെ സമീപിക്കണമെന്നും ജേസണ്‍ പറഞ്ഞു. 204 റണ്‍സ് ഒരിക്കലും അനായാസ ലക്ഷ്യമായിരുന്നില്ല. എന്നാല്‍ 60 റണ്‍സിനു പുറത്തായത് നിരുത്തരവാദിത്വപരമെന്നെ പറയാനാകൂ. രണ്ടോവറില്‍ മൂന്ന് വിക്കറ്റുകള്‍ നഷ്ടമായത് ടീമിനു തിരിച്ചടിയായി എന്ന് ജേസണ്‍ കൂട്ടിചേര്‍ത്തു.

പരമ്പരയിലെ രണ്ടാം മത്സരം ഇന്നാണ് അരങ്ങേറുന്നത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial