അഞ്ച് പേര്‍ കൂടി കോവിഡ് പോസിറ്റീവ്, വിന്‍ഡീസിന്റെ പാക്കിസ്ഥാന്‍ പര്യടനം അവതാളത്തിൽ

വിന്‍‍ഡീസ് ടീമിലെ അഞ്ച് പേര്‍ക്ക് കൂടി കോവിഡ് ബാധ സ്ഥിരീകരിച്ചതോടെ പാക്കിസ്ഥാനിലെ വിന്‍ഡീസ് പര്യടനം നടക്കുമോ എന്ന കാര്യം സംശയത്തിൽ. ഒരു ടി20യും 3 ഏകദിനങ്ങളുമാണ് ഇനി പരമ്പരയിൽ അവശേഷിക്കുന്നത്.

ഇപ്പോള്‍ വിന്‍ഡീസ് ക്യാമ്പിൽ 9 പേര്‍ക്കാണ് കോവിഡ് ബാധിച്ചിരിക്കുന്നത്. ഷായി ഹോപ്, അകീൽ ഹൊസൈന്‍, ജസ്റ്റിന്‍ ഗ്രീവ്സ് എന്നിവരും സപ്പോര്‍ട്ട് സ്റ്റാഫിൽ ടീം ഫിസിഷ്യന്‍ അക്ഷയ് മാന്‍സിംഗ്, അസിസ്റ്റന്റ് കോച്ച് റോഡി എസ്റ്റ്വിക് എന്നിവരാണ് പുതുതായി കോവിഡ് ബാധിച്ചവര്‍.

നേരത്തെ റോസ്ടൺ ചേസ്, ഷെൽഡൺ കോട്രൽ, കൈൽ മയേഴ്സ് എന്നിവര്‍ക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു.

Exit mobile version