ഗ്ലോബല്‍ ടി20 ലീഗിലേക്ക് പ്രമുഖ കോച്ചുമാരും

ജൂണ്‍ മാസം അവസാനം ആരംഭിക്കുന്ന ഗ്ലോബല്‍ ടി20 ലീഗിലേക്ക് പ്രമുഖ കോച്ചുമാരും. കാനഡയില്‍ ജൂണ്‍ 28നു ആരംഭിച്ച് ജൂലൈ 15 വരെ നീണ്ട് നില്‍ക്കുന്ന ടൂര്‍ണ്ണമെന്റില്‍ സ്റ്റീവ് സ്മിത്ത് ഉള്‍പ്പെടെ പ്രമുഖ താരങ്ങള്‍ കളിക്കുന്നുണ്ട്. ഇപ്പോള്‍ ഫില്‍ സിമ്മണ്‍സ്, വഖാര്‍ യൂനിസ്, ടോം മൂഡി എന്നിവര്‍ കോച്ചിംഗ് ദൗത്യം ഏറ്റെടുക്കുന്നതായാണ് അറിയുന്നത്.

സിമ്മണ്‍സ് ടോറോണ്ടോ നാഷണല്‍സിനെയും വഖാര്‍ യൂനിസ് വിന്നിപെഗ് ഹോക്ക്സിനെയും പരിശീലിപ്പിക്കുമ്പോള്‍ മോണ്‍ട്രിയല്‍ ടൈഗേഴ്സിനെ പരിശീലിപ്പിക്കുക എന്ന ദൗത്യമാണ് ടോം മൂഡിയില്‍ നിക്ഷിപ്തമായിരിക്കുന്നത്. ഡോണോവന്‍ മില്ലര്‍, മുഹമ്മദ് അക്രം എന്നിവരാണ് മറ്റു ടീമുകളുടെ പരിശീലകര്‍.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial