മോമിനുള്‍ ഹക്കിനും റഹിമിനും ശതകം, സിംബാബ്‍വേയ്ക്കെതിരെ മികച്ച സ്കോര്‍ നേടി ബംഗ്ലാദേശ്

ധാക്കയിലെ രണ്ടാം ടെസ്റ്റില്‍ മികച്ച സ്കോര്‍ നേടി ബംഗ്ലാദേശ്. ഇന്ന് ആരംഭിച്ച ടെസ്റ്റില്‍ ഒരു ഘട്ടത്തില്‍ 26/3 എന്ന നിലയില്‍ പ്രതിരോധത്തിലായ ബംഗ്ലാദേശ് ആദ്യ ദിവസം അവസാനിക്കുമ്പോള്‍ 303/5 എന്ന നിലയിലാണ്. മോമിനുള്‍ ഹക്കും(161), മുഷ്ഫിക്കുര്‍ റഹിമും(111*) നേടിയ ശതകങ്ങളാണ് ബംഗ്ലാദേശിനെ മികച്ച സ്കോറിലേക്ക് നയിച്ചത്. 276 റണ്‍സാണ് നാലാം വിക്കറ്റ് കൂട്ടുകെട്ടില്‍ ഇരുവരും ചേര്‍ന്ന് നേടിയത്.

161 റണ്‍സ് നേടി ഹക്കിനെ ചതാര പുറത്താക്കിയ ശേഷം തൈജുല്‍ ഇസ്ലാമിനെ മടക്കി കൈല്‍ ജാര്‍വിസ് മത്സരത്തിലെ തന്റെ മൂന്നാം വിക്കറ്റ് നേടി. മുഷ്ഫിക്കുറിനൊപ്പെ മഹമ്മദുള്ളയാണ് ക്രീസില്‍ നില്‍ക്കുന്നത്.

Exit mobile version