സ്റ്റിയറിംഗ് കമ്മിറ്റിയില്‍ നിന്ന് രാജി വെച്ച് മൊഹീന്ദര്‍ അമര്‍നാഥ്

- Advertisement -

കഴിഞ്ഞ വര്‍ഷമാദ്യം സുപ്രീം കോടതിയുടെ മേല്‍നോട്ടത്തില്‍ ചുമതലയേറ്റ നാലംഗ സ്റ്റിയിംഗ് കമ്മിറ്റിയില്‍ നിന്ന് രാജി വെച്ച് മൊഹീന്ദര്‍ അമര്‍നാഥ്. ലോഥ കമ്മിറ്റി നിര്‍ദ്ദേശങ്ങളുടെ ഭാഗമായി കളിക്കാരുടെ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്ത് തീരുമാനങ്ങളെടുക്കുവാനുള്ള നാലംഗ കമ്മിറ്റിയില്‍ നിന്ന് നേരത്തെ ഇന്ത്യന്‍ കോച്ചായപ്പോള്‍ അനില്‍ കുംബ്ലെയും കമ്മിറ്റി ഓഫ് അഡ്മിനിസ്ട്രേറ്റേഴ്സില്‍ അംഗമായപ്പോള്‍ ഡയാന എഡുല്‍ജിയും രാജി വെച്ചിരുന്നു.

നിലവില്‍ കമ്മിറ്റിയില്‍ മുന്‍ യൂണിയന്‍ ഹോം സെക്രട്ടറി ജികെ പിള്ള മാത്രമേ അംഗമായുള്ളു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement