ശ്രേയസ്സ് അയ്യര്‍ക്കും മുഹമ്മദ് സിറാജിനും ആദ്യ ടി20 അവസരമൊരുങ്ങുന്നു

- Advertisement -

ന്യൂസിലാണ്ടിനെതിരെയുള്ള ടി20 സ്ക്വാഡിനെ ഇന്ത്യന്‍ സെലക്ടര്‍മാര്‍ പ്രഖ്യാപിച്ചു. ശ്രേയസ്സ് അയ്യരുെയും മുഹമ്മദ് സിറാജിനെയും ഇതാദ്യമായി ടി20 സ്ക്വാഡില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. തന്റെ കരിയര്‍ അവസാനിപ്പിക്കുന്ന ആശിഷ് നെഹ്റയെ ആദ്യ മത്സരത്തിലെ ടീമിലേക്ക് മാത്രമായി ഉള്‍പ്പെടുത്തിയിട്ടുണ്ട്. നവംബര്‍ 1നു ആണ് നെഹ്റയുടെ അവസാന മത്സരം.

യുവ സ്പിന്നര്‍മാരില്‍ തന്നെയാണ് സെലക്ടര്‍മാര്‍ ഇപ്പോളും വിശ്വാസം അര്‍പ്പിച്ചിരിക്കുന്നത്. രവീന്ദ്ര ജഡേജയും അശ്വിനും ടീമില്‍ സ്ഥാനം നല്‍കിയിട്ടില്ല.

സ്ക്വാഡ്: വിരാട് കോഹ്‍ലി, ശിഖര്‍ ധവാന്‍, രോഹിത് ശര്‍മ്മ, കെഎല്‍ രാഹുല്‍, മനീഷ് പാണ്ഡേ, ശ്രേയസ്സ് അയ്യര്‍, ദിനേശ് കാര്‍ത്തിക്, എംഎസ് ധോണി, ഹാര്‍ദ്ദിക് പാണ്ഡ്യ, അക്സര്‍ പട്ടേല്‍, യൂസുവേന്ദ്ര ചഹാല്‍, കുല്‍ദീപ് യാദവ്, ജസ്പ്രീത് ബുംറ, ഭുവനേശ്വര്‍ കുമാര്‍, മുഹമ്മദ് സിറാജ്, ആശിഷ് നെഹ്റ(ആദ്യ ടി20)

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement