മുഹമ്മദ് ഷമിയെ ഇന്ന് കൊല്‍ക്കത്ത പോലീസ് ചോദ്യം ചെയ്യും

ഭാര്യ ഹസിന്‍ ജഹാന്‍ നല്‍കിയ പരാതിയില്‍ കൊല്‍ക്കത്ത് പോലീസ് ഇന്ന് മുഹമ്മദ് ഷമിയെ ചോദ്യം ചെയ്യും. ഇന്ന് ഉച്ചയ്ക്ക് 2 മണിയ്ക്കാവും കൊല്‍ക്കത്ത പോലീസുമായി ഷമിയുടെ കൂടിക്കാഴ്ച. കൊല്‍ക്കത്ത പോലീസ് ആവശ്യപ്പെട്ടത് പ്രകാരം മുഹമ്മദ് ഷമി ഡല്‍ഹി ടീമിനൊപ്പം ബാംഗ്ലൂരിലേക്ക് യാത്രയാകാതെ കൊല്‍ക്കത്തയില്‍ തന്നെ നില്‍ക്കുകയായിരുന്നു. ബംഗാളിനു വേണ്ടി ആഭ്യന്തര ക്രിക്കറ്റ് കളിക്കുന്ന ഷമി വിവാദം പുറത്ത് വന്നതിനു ശേഷം ഇതാദ്യമായാണ് കൊല്‍ക്കത്തയില്‍ എത്തുന്നത്.

ഷമി ആരോപണങ്ങള്‍ നിഷേധിച്ചുവെങ്കിലും ഹസിന്റെ പരാതിയിന്മേല്‍ എഫ്ഐആര്‍ ഷമിയ്ക്കും നാല് കുടുംബാംഗങ്ങള്‍ക്കുമെതിരെ എടുക്കുകയായിരുന്നു. ഇത് കൂടാതെ പ്രതിമാസം പത്ത് ലക്ഷം രൂപ തനിക്കും കുഞ്ഞിനും ആവശ്യപ്പെട്ട് പെറ്റീഷനും ഫയല്‍ ചെയ്തിരുന്നു.

ഷമിയ്ക്കെതിരെയുള്ള കോഴ ആരോപണം ബിസിസിഐ അന്വേഷിച്ച് താരം കുറ്റക്കാരനല്ലെന്ന് കണ്ടെത്തിയിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleഇഷാന്‍ കിഷന്‍ അടുത്ത മത്സരം കളിച്ചേക്കുമെന്ന് സൂചന നല്‍കി രോഹിത് ശര്‍മ്മ
Next articleസാഫ് കപ്പ് ഗ്രൂപ്പുകളായി, ഇന്ത്യയ്ക്ക് മാൽഡീവ്സും ശ്രീലങ്കയും