Picsart 23 11 02 20 00 25 546

മുഹമ്മദ് ഷമി ടി20 ലോകകപ്പിലും ഉണ്ടാകില്ല

ഇടത് കണങ്കാലിന് ഏറ്റ പരിക്ക് മാറാൻ സമയം എടുക്കും എന്നതിനാൽ മുഹമ്മദ് ഷമി തിരികെ കളത്തിൽ എത്താൻ വൈകും എന്ന് ബി സി സി ഐ സെക്രട്ടറി ജയ് ഷാ പറഞ്ഞു. ശസ്ത്രക്രിയക്ക് വിധേയനായ ഷമി ഇപ്പോൾ വിശ്രമത്തിലാണ്‌. ഈ മാസം നടക്കുന്ന ഇന്ത്യൻ പ്രീമിയർ ലീഗിലും മുഹമ്മദ് ഷമി കളിക്കില്ല. പിറകെ വരുന്ന ടി20 ലോകകപ്പും ഷമിക്ക് നഷ്ടമാകും.

ഇനി സെപ്റ്റംബറിൽ നടക്കുന്ന ബംഗ്ലാദേശിന് എതിരായ പരമ്പരയിൽ ആകും ഷമി കളിക്കുക എന്ന് ജയ് ഷാ പറഞ്ഞു. ബംഗ്ലാദേശിനെതിരെ 2 ടെസ്റ്റും 3 ടി20യും ഇന്ത്യ സെപ്റ്റംബറിൽ കളിക്കുന്നുണ്ട്.

ഷമി ലോകകപ്പ് ഫൈനലിന് ശേഷം ക്രിക്കറ്റ് കളിച്ചിട്ടില്ല. 24 വിക്കറ്റുമായി ലോകകപ്പിൽ ഗംഭീര പ്രകടനം നടത്താൻ ഷമിക്ക് ആയിരുന്നു. പരിക്കുമായായിരുന്നു ലോകകപ്പിൽ ഷമി കളിച്ചത്.

Exit mobile version