പാണ്ഡ്യയില്ല, പകരം മുഹമ്മദ് ഷമി

വിന്‍ഡീസിനെതിരയുള്ള ചാരിറ്റി മത്സരത്തില്‍ മുഹമ്മദ് ഷമി ടീമില്‍. ഹാര്‍ദ്ദിക് പാണ്ഡ്യയ്ക്ക് പകരമാണ് മുഹമ്മദ് ഷമി ടീമില്‍ എത്തിയത്. ഇംഗ്ലണ്ട് താരം ആദില്‍ റഷീദിനെയും ലോക ഇലവനില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഹാര്‍ദ്ദിക് പാണ്ഡ്യയ്ക്ക് പനി പിടിച്ചതാണ് മാറ്റത്തിനു കാരണം. ദിനേശ് കാര്‍ത്തിക്കാണ് സ്ക്വാഡിലെ മറ്റൊരു ഇന്ത്യന്‍ താരം.

ഓയിന്‍ മോര്‍ഗന്‍ നയിക്കുന്ന ലോക ഇലവനിലെ രണ്ടാമത്തെ ഇംഗ്ലണ്ട് താരമാണ് ആദില്‍ റഷീദ്. ഇന്ത്യയ്ക്കും ഇംഗ്ലണ്ടിനും പുറമേ ന്യൂസിലാണ്ട്, പാക്കിസ്ഥാന്‍ എന്നീ രാജ്യങ്ങളില്‍ നിന്ന് രണ്ട് താരങ്ങളും നേപ്പാള്‍, അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ്, ശ്രീലങ്ക, നേപ്പാള്‍ എന്നിവടങ്ങളില്‍ നിന്ന് ഓരോ താരങ്ങളെയും ലോക ഇലവനില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial