Picsart 23 11 20 01 56 17 155

മുഹമ്മദ് ഷമിയുടെ ക്രിക്കറ്റിലേക്കുള്ള തിരിച്ചുവരവ് വൈകും, രഞ്ജി ടീമിൽ ഇല്ല

കൊൽക്കത്ത: കർണാടകയ്ക്കും മധ്യപ്രദേശിനുമെതിരായ രഞ്ജി ട്രോഫി മത്സരങ്ങൾക്കുള്ള ബംഗാൾ ടീമിൽ ഇന്ത്യൻ പേസർ മുഹമ്മദ് ഷമിയെ ഉൾപ്പെടുത്തിയില്ല. ഇത് മത്സര ക്രിക്കറ്റിലേക്കുള്ള ഷമിയുടെ തിരിച്ചുവരവ് നീട്ടുകയാണ്. ഷമിയുടെ ഫിറ്റ്നസ് വിലയിരുത്താൻ ഈ മത്സരങ്ങളിൽ ഷമിയെ ഉപയോഗിക്കുമെന്ന് ആയിരുന്നു കരുതിയിരുന്നത്.

ഫെബ്രുവരിയിൽ ശസ്ത്രക്രിയ കഴിഞ്ഞത് മുതൽ ഷമി വിശ്രമത്തിലാണ്. 34 കാരനായ ഷമി താൻ പൂർണ്ണ ഫിറ്റ്നസ് വീണ്ടെടുത്തു എന്ന് അടുത്തിടെ പറഞ്ഞിരുന്നു എങ്കിലും അതല്ല സത്യം എന്നാണ് കാര്യങ്ങൾ തെളിയിക്കുന്നത്. ഷമി ബോർഡർ ഗവാസ്കർ ട്രോഫിക്ക് ഉള്ള ഇന്ത്യൻ ടീമിൽ ഇപ്പോൾ ഇല്ല. ഓസ്ട്രേലിയക്ക് എതിരായ മൂന്നാം ടെസ്റ്റ് മുതൽ ഷമി ടീമിനൊപ്പം ചേരും എന്നാണ് ഇപ്പോഴും പ്രതീക്ഷ.

Exit mobile version