Picsart 23 11 19 18 45 49 060

മുഹമ്മദ് ഷമി പരിക്കിൽ നിന്ന് തിർകെയെത്താൻ നാഷണൽ ക്രിക്കറ്റ് അക്കാദമിയിലേക്ക്

വിജയകരമായ ശസ്ത്രക്രിയ പൂർത്തിയാക്കിയ ഇന്ത്യൻ ഫാസ്റ്റ് ബൗളർ മുഹമ്മദ് ഷമി ബെംഗളൂരുവിലെ നാഷണൽ ക്രിക്കറ്റ് അക്കാദമിയിൽ (എൻസിഎ) പുനരധിവാസം ആരംഭിക്കും എന്ന് ബി സി സി ഐ അറിയിച്ചു. താരം മൂന്ന് മാസം എങ്കിലും ചുരുങ്ങിയത് കളത്തിന് പുറത്തായിരിക്കും എന്നാണ് പ്രാഥമിക വിവരങ്ങൾ.

അടുത്ത മാസം നടക്കുന്ന ഇന്ത്യൻ പ്രീമിയർ ലീഗിൽ അടക്കം മുഹമ്മദ് ഷമി കളിക്കില്ല എന്ന് ഉറപ്പായിട്ടുണ്ട്. പിറകെ വരുന്ന ടി20 ലോകകപ്പും ഷമിക്ക് നഷ്ടമാകും.

ഷമി ലോകകപ്പ് ഫൈനലിന് ശേഷം ക്രിക്കറ്റ് കളിച്ചിട്ടില്ല. യു കെയിൽ വെച്ചായിരുന്നു ശസ്ത്രക്രിയ കഴിഞ്ഞത്. 24 വിക്കറ്റുമായി ലോകകപ്പിൽ ഗംഭീര പ്രകടനം നടത്താൻ ഷമിക്ക് ആയിരുന്നു. പരിക്കുമായായിരുന്നു ലോകകപ്പിൽ ഷമി കളിച്ചത്.

Exit mobile version