Site icon Fanport

ഷമിയുടെ പന്ത് നേരിട്ട് പിങ്ക് ബോളിൽ കോഹ്‌ലിയുടെ പരിശീലനം

ബംഗ്ലാദേശിനെതിരായ ആദ്യ ഡേ നൈറ്റ് ടെസ്റ്റിന് മുൻപായി ലൈറ്റിന് കീഴിൽ ഷമിയുടെ പന്ത് നേരിട്ട് ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‌ലി. ലൈറ്റിന് കീഴിൽ പിങ്ക് ബോളുകൾ നേരിടാനുള്ള ബുദ്ധിമുട്ട് മുൻപിൽകണ്ടുകൊണ്ടാണ് ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‌ലി ഷമിയുടെ പന്തുകൾ നേരിട്ടുകൊണ്ട് പരിശീലനം നടത്തിയത്.

വിരാട് കോഹ്‌ലിയെ കൂടാതെ ഇന്ത്യൻ ഫാസ്റ്റ് ബൗളിംഗ് ത്രയം ഇഷാന്ത് ശർമ്മ, മുഹമ്മദ് ഷമി, ഉമേഷ് യാദവ് എന്നിവരും ഇന്ന് പിങ്ക് ബോൾ ഉപയോഗിച്ച് ഇന്ന് ലൈറ്റിന് കീഴിൽ പരിശീലനം നടത്തിയിരുന്നു. ബംഗ്ലാദേശ് ബൗളർമാരായ മുസ്താഫിസുർ റഹ്മാനും അൽ അമിൻ ഹുസൈനും ഇന്ന് പിങ്ക് ബോൾ ഉപയോഗിച്ച് പരിശീലനം നടത്തിയിരുന്നു.

നാളെയാണ് ഇന്ത്യയും ബംഗ്ളദേശും തമ്മിലുള്ള ഡേ നൈറ്റ് ടെസ്റ്റ്. കൊൽക്കത്തയിലെ ഈഡൻ ഗാർഡൻസിൽ വെച്ച് ഉച്ചക്ക് 1 മണിക്കാണ് മത്സരം തുടങ്ങുക.

Exit mobile version