ലക്ഷ്യം വാര്‍ണറുടെ വിക്കറ്റ്: മുഹമ്മദ് നവീദ്

ഗ്ലോബല്‍ കാനഡ ടി20 ലീഗില്‍ ഡേവിഡ് വാര്‍ണറുടെ വിക്കറ്റാണ് ലക്ഷ്യമെന്ന് അറിയിച്ച് യുഎഇ പേസ് ബൗളര്‍ മുമ്മദ് നവീദ്. ടോറോണ്ടോ നാഷണല്‍സിനു വേണ്ടി സ്റ്റീവ് സ്മിത്തിനൊപ്പം കളിക്കാനിറങ്ങുന്ന നവീദിന്റെ ലക്ഷ്യം വിന്നിപെഗ് ഹോക്ക്സിനു കളിക്കുന്ന ഓസ്ട്രേലിയന്‍ താരം ഡേവിഡ് വാര്‍ണറുടെ വിക്കറ്റാണെന്നാണ് താരം വ്യക്തമാക്കിയത്. ടൂര്‍ണ്ണമെന്റിലെ ഏറ്റവും മികച്ച ബൗളര്‍ എന്ന നേട്ടവും തനിക്ക് സ്വന്തമാക്കണമെന്ന് നവീദ് തന്റെ ആഗ്രഹം പ്രകടിപ്പിച്ചു.

ക്രിസ് ഗെയില്‍, ഷാഹിദ് അഫ്രീദി തുടങ്ങിയവരുടെ വിക്കറ്റുകള്‍ കഴിഞ്ഞ ആറ് മാസത്തിനിടെ സ്വന്തമാക്കിയ താരം ലോകത്തിലെ ഏറ്റവും മികച്ച ബാറ്റ്സ്മാനായി താന്‍ കരുതുന്ന ഡേവിഡ് വാര്‍ണറുടെ വിക്കറ്റാണ് അടുത്ത ലക്ഷ്യമെന്ന് അറിയിച്ചു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial