മുഹമ്മദ് അമീര്‍ മാച്ച് വിന്നര്‍: വഖാര്‍ യൂനിസ്

പാക്കിസ്ഥാന്‍ ടീമില്‍ നിലവില്‍ ഒരു മാച്ച് വിന്നറുണ്ടെങ്കില്‍ അത് മുഹമ്മദ് അമീര്‍ ആണെന്ന് പറഞ്ഞ് മുന്‍ ഇതിഹാസം വഖാര്‍ യൂനിസ്. മികച്ച പേസ് ബൗളര്‍മാരെ എന്നും സൃഷ്ടിച്ചിട്ടുള്ള പാക്കിസ്ഥാനു വസീം അക്രം, വഖാര്‍ യൂനിസ്, ഷൊയ്ബ് അക്തര്‍ എന്നിവരുടെ വിരമിക്കലിനു ശേഷവും മികച്ച പേസര്‍മാരെ സൃഷ്ടിക്കാനായിട്ടുണ്ട്. പാക്കിസ്ഥാന്‍ ക്രിക്കറ്റിനു ലഭിച്ച ഏറ്റവും വലിയ വരദാനമാണ് മുഹമ്മദ് അമീര്‍ എന്നാണ് വഖാര്‍ യൂനിസ് പറഞ്ഞത്.

അഞ്ച് വര്‍ഷക്കാലം ക്രിക്കറ്റില്‍ നിന്ന് വിട്ട് നിന്ന ശേഷം മടങ്ങി വരവിലും മികച്ച ഫോം നിലനിര്‍ത്തുന്നുവെങ്കില്‍ അത് മികച്ച പ്രതിഭയായത് കൊണ്ട് മാത്രമാണെന്നാണ് അമീറിന്റെ പ്രകടനത്തെക്കുറിച്ച് വഖാര്‍ പറഞ്ഞത്. 18ാം വയസ്സില്‍ താന്‍ ചെയ്ത തെറ്റ് മൂലം അഞ്ച് വര്‍ഷം വിലക്ക് ലഭിക്കുകയും അതിനു ശേഷം അതേ പോലെ തിരിച്ചുവന്ന് പന്തെറിയുവാനും സാധാരണക്കാര്‍ക്ക് സാധിക്കില്ല. അത് അതുല്യ പ്രതിഭകള്‍ക്ക് മാത്രം സാധ്യമായതാണ്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial