എസ്സെക്സിനു ആശ്വാസം, മുഹമ്മദ് അമീര്‍ സോമര്‍സെറ്റിനെതിരെ ടീമിനൊപ്പം ചേരും

സെപ്റ്റംബര്‍ 16നു മുമ്പ് പാക്കിസ്ഥാന്‍ ടീം ലോക ഇലവനുമായി കളിക്കാനിരിക്കുന്ന മൂന്ന് ടി20 മത്സരങ്ങളോടനുബന്ധിച്ച് പാക് താരങ്ങളോടു(കരീബിയന്‍ പ്രീമിയര്‍ ലീഗ്, കൗണ്ടി) മടങ്ങി വരുവാന്‍ ക്രിക്കറ്റ് ബോര്‍ഡ് ആവശ്യപ്പെടുവെങ്കിലും മുഹമ്മദ് അമീര്‍ എസ്സെക്സിനായി സോമര്‍സെറ്റിനെതിരെയുള്ള തങ്ങളുടെ അടുത്ത ചാമ്പ്യന്‍ഷിപ്പ് മത്സരത്തിനു മടങ്ങിയെത്തുമെന്നാണിപ്പോള്‍ അറിയുവാന്‍ കഴിയുന്നത്. ഓഗസ്റ്റ് 26നു നടക്കുന്ന മത്സരത്തിനു മുമ്പ് പാക്കിസ്ഥാനിലെത്തി താരം ഫിറ്റ്നെസ്, മെഡിക്കല്‍ ടെസ്റ്റുകള്‍ക്ക് വിധേയനാകും.

13 താരങ്ങളെ തിരിച്ച് വിളിച്ച് പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ്

 

ഓഗസ്റ്റ് 22നകം എല്ലാ ദേശീയ താരങ്ങളും നാട്ടില്‍ തിരികെ എത്തണമെന്ന് ബോര്‍ഡ് നേരത്തെ ആവശ്യപ്പെട്ടിരുന്നു. ബോര്‍ഡിനോട് പ്രത്യേക ആവശ്യപ്രകാരമാണ് എസ്സെക്സ് അനുമതി തേടിയിരിക്കുന്നത്. സോമര്‍സെറ്റിനെതിരെയുള്ള മത്സരത്തിനു മാത്രമാവും താരത്തിന്റെ ലഭ്യത കൗണ്ടി ടീമിനുണ്ടാകുവാന്‍ സാധ്യതയുള്ളു എന്നാണ് മനസ്സിലാക്കുവാന്‍ സാധിക്കുന്നത്.

മികച്ച ഫോമില്‍ പന്തെറിയുന്ന മുഹമ്മദ് അമീറിന്റെ സേവനം ഏറെ നാളുകള്‍ക്ക് ശേഷം ചാമ്പ്യന്‍ഷിപ്പ് നേടുവാന്‍ സാധ്യത കല്പിക്കപ്പെടുന്ന എസ്സെക്സിനു ഏറെ നിര്‍ണ്ണായകമാണ്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleമഴയില്‍ കുതിര്‍ന്ന് രണ്ടാം ക്വാളിഫയര്‍, ഡക്ക്വര്‍ത്ത് ലൂയിസ് പ്രകാരം ചെപ്പോക്ക് ഫൈനലില്‍
Next articleഅരങ്ങേറ്റക്കാർ ഗോളടിച്ചു,ബയേൺ മ്യൂണിക്കിന് വിജയത്തുടക്കം