
- Advertisement -
രണ്ട് തുടര്‍ തോല്‍വികള്‍ക്ക് പിന്നാലെ മറ്റൊരു തിരിച്ചടികൂടി നേരിട്ട് അഫ്ഗാനിസ്ഥാന്. ഓപ്പണിംഗ് ബാറ്റ്സ്മാനും വിക്കറ്റ് കീപ്പറുമായ മുഹമ്മദ് ഷെഹ്സാദിനു രണ്ട് മത്സരങ്ങളില്‍ നിന്നു വിലക്കാണ് ഇപ്പോള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. 15 ശതമാനം പിഴയും ഒരു ഡീമെറിറ്റ് പോയിന്റുമാണ് പിഴയായി ചുമത്തപ്പെട്ടത്.
സിംബാബ്വേയുമായി രണ്ട് റണ്‍സിനാണ് അഫ്ഗാനിസ്ഥാന് പരാജയപ്പെട്ടത്. ബാറ്റിംഗ് സമയത്ത് 9ാം ഓവറില്‍ പുറത്തായപ്പോള്‍ അരിശംകൊണ്ട് ബാറ്റ് പിച്ചില്‍ ശക്തിയായി ഇടിച്ചതിനാണ് ഐസിസി നിയമപ്രകാരം 2.1.8 ലംഘിച്ചുവെന്ന് ചൂണ്ടിക്കാട്ടി താരത്തിനു പിഴ വിധിച്ചത്.
2016 ഡിസംബറില്‍ സമാനമായി താരം വിലക്ക് നേരിട്ടിരുന്നു. അന്ന് 100 ശതമാനം മാച്ച് ഫീസ് പിഴയായും മൂന്ന് ഡീമെറിറ്റ് പോയിന്റുമാണ് താരത്തിനു മേല്‍ ചുമത്തിയത്.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial
Advertisement