നബി ലെസെസ്റ്റര്‍ഷയറിലേക്ക്

അഫ്ഗാനിസ്ഥാന്‍ ഓള്‍റൗണ്ടര്‍ മുഹമ്മദ് നബി ഇംഗ്ലണ്ടിലെ ടി20 ബ്ലാസ്റ്റ് 2018ല്‍ ലെസെസ്റ്റര്‍ഷയറിനു വേണ്ടി കളിക്കും. ലെസ്റ്ററിന്റെ രണ്ടാമത്തെ വിദേശ താരമാണ് നബി. നേരത്തെ പാക്കിസ്ഥാനില്‍ നിന്നുള്ള മുഹമ്മദ് അബ്ബാസിനെ ലെസെസ്റ്റര്‍ഷയര്‍ സ്വന്തമാക്കിയിരുന്നു.

അഫ്ഗാനിസ്ഥാനില്‍ നിന്ന് ടി20 ബ്ലാസ്റ്റില്‍ കളിക്കുന്ന രണ്ടാമത്തെ താരമാവും മുഹമ്മദ് നബി. നേരത്തെ റഷീദ് ഖാനെ സസ്സെക്സ് സ്വന്തമാക്കിയിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleഎ+ ഗ്രേഡില്‍ അഞ്ച് താരങ്ങള്‍, ബുംറയ്ക്ക് ഇടം
Next articleആതിഥേയരെ ഗോളില്‍ മുക്കി ഇന്ത്യയ്ക്കാദ്യ ജയം