
ഏകദിന ക്രിക്കറ്റില്‍ 100 വിക്കറ്റ് നേട്ടം കൊയ്യുന്ന ആദ്യ അഫ്ഗാന് താരമായി മുഹമ്മദ് നബി. ഇന്ന് നേപ്പാളിനെതിരെയുള്ള ലോകകപ്പ് യോഗ്യത മത്സരത്തിനിടെയാണ് നബിയുടെ ഈ നേട്ടം. തന്റെ പത്തോവറില്‍ 33 റണ്‍സ് വഴങ്ങിയാണ് നാല് വിക്കറ്റുകള്‍ നബി വീഴ്ത്തിയത്.
75 റണ്‍സ് നേടിയ നേപ്പാള്‍ നായകന് പരസ് ഖഡ്കയുടെ വിക്കറ്റും നബിയാണ് വീഴ്ത്തിയത്. രോഹിത്ത് കുമാര്‍, ആരിഫ് ഷെയ്ഖ്, സോംപാല്‍ കമി എന്നിവരാണ് മറ്റു വിക്കറ്റുകള്‍.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial