Picsart 23 07 19 12 41 22 285

സൂര്യകുമാർ യാദവുമായി തന്നെ ഇപ്പോഴേ താരതമ്യം ചെയ്യരുത് എന്ന് പാകിസ്താൻ താരം മുഹമ്മദ് ഹാരിസ്

സൂര്യകുമാർ യാദവ്, എബി ഡിവില്ലിയേഴ്സ് എന്നിവരുമായി തന്നെ ഇപ്പോൾ തന്നെ താരതമ്യപ്പെടുത്തുന്നത് ശരിയല്ല എന്ന് പാകിസ്ഥാൻ താരം മുഹമ്മദ് ഹാരിസ്. “ഞങ്ങൾ രണ്ടുപേരെയും തമ്മിൽ താരതമ്യം ചെയ്യേണ്ടതില്ല, സൂര്യയ്ക്ക് 32-33 വയസ്സുണ്ട്. ഞാൻ ഇപ്പോഴും 22 വയസ്സുള്ള ഒരു യുവാവാണ്. സൂര്യ ഉള്ള നിലയിലേക്ക് എത്താൻ എനിക്ക് ഇനിയും ഒരുപാട്റ്റ് ചെയ്യേണ്ടതുണ്ട്,” ഹാരിസ് ഒരു പാകിസ്താൻ യൂട്യൂബ് ചാനലിനോട് പറഞ്ഞു.

“സൂര്യയ്ക്ക് സ്വന്തം ലെവലുണ്ട്, ഡിവില്ലിയേഴ്‌സിന് സ്വന്തം ലെവലുണ്ട്, ഞാൻ എന്റെ സ്വന്തം ലെവലാണ്. ഒരു 360 ഡിഗ്രി ക്രിക്കറ്റ് കളിക്കാരൻ എന്ന നിലയിൽ എനിക്ക് പേരെടുക്കണം, അല്ലാതെ അവരുടെ പേര് ഉപയോഗിക്കാനല്ല ഞാൻ ആഗ്രഹിക്കുന്നത്” അദ്ദേഹം കൂട്ടിച്ചേർത്തു.

നിലവിൽ ശ്രീലങ്കയിൽ നടക്കുന്ന ഏഷ്യാ കപ്പിൽ പാക്കിസ്ഥാന്റെ ക്യാപ്റ്റനാണ് ഹാരിസ്. രണ്ട് മത്സരങ്ങളിൽ നിന്ന് 32 ശരാശരിയിൽ 64 റൺസ് അദ്ദേഹം നേടിയിട്ടുണ്ട്.

Exit mobile version