
- Advertisement -
പാക്കിസ്ഥാന് ഓള്‍റൗണ്ടര്‍ മുഹമ്മദ് ഹഫീസിന്റെ ബൗളിംഗ് ആക്ഷനെതിരെ വീണ്ടും പരാതി. ശ്രീലങ്കയ്ക്കെതിരെ മൂന്നാം ഏകദിനത്തിലാണ് ഹഫീസിന്റെ ബൗളിംഗ് ആക്ഷനെതിരെ സംശയം പ്രകടിപ്പിക്കപ്പെട്ടത്. ഇതിനു മുമ്പ് രണ്ട് തവണ താരത്തിന്റെ ബൗളിംഗ് ആക്ഷനെ റിപ്പോര്‍ട്ട് ചെയ്യുകയും രണ്ട് തവണയും ബൗള്‍ ചെയ്യുന്നതില്‍ നിന്ന് താരത്തിനു വിലക്കും വന്നിരുന്നു.
14 ദിവസത്തിനകം താരം വീണ്ടും പരിശോധനയ്ക്ക് വിധേയനാകേണ്ടതുണ്ട്. പരിശോധന ഫലങ്ങള്‍ വരുന്നത് വരെ താരത്തിനെ പന്തെറിയാന്‍ സമ്മതിക്കുമെന്നാണ് അറിയുവാന്‍ കഴിയുന്നത്. ഐസിസി മാച്ച് ഒഫീഷ്യലുകളുടെ റിപ്പോര്‍ട്ട് പാക്കിസ്ഥാന് ടീമിനു കൈമാറിയപ്പോളാണ് താരത്തിന്റെ ബൗളിംഗ് ആക്ഷനെക്കുറിച്ചുള്ള സംശയത്തിന്റെ കാര്യം അറിയുന്നത്.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial
Advertisement