Site icon Fanport

മൂന്ന് മാസത്തെ ശമ്പളം കോവിഡ് -19 ദുരിതാശ്വാസത്തിന് നൽകി മുഹമ്മദ് അഷ്റഫുൾ

തന്റെ മൂന്ന് മാസത്തെ ശമ്പളം കോവിഡ്-19 ദുരിതാശ്വാസത്തിന് നൽകി ബംഗ്ളദേശ് വെറ്ററൻ ക്രിക്കറ്റർ മുഹമ്മദ് അഷ്റഫുൾ. ഏകദേശം 85000 ടാകയാണ് ഇത് പ്രകാരം മുഹമ്മദ് അഷ്റഫുൾ കോവിഡ്-19 ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് നൽകുക. കൂടാതെ തനിക്ക് പ്രിയപ്പെട്ട ക്രിക്കറ്റ് ബാറ്റുകൾ ലേലത്തിന് വെക്കുവാനും താരം തീരുമാനിച്ചിട്ടുണ്ട്.

തന്റെ ടെസ്റ്റ് അരങ്ങേറ്റത്തിൽ ശ്രീലങ്കക്കെതിരെ സെഞ്ചുറി നേടിയ ബാറ്റും കാർഡിഫിൽ ഓസ്ട്രേലിയക്കെതിരെ സെഞ്ചുറി നേടിയ ബാറ്റും താരം ലേലത്തിന് വെക്കുന്നുണ്ട്. കൂടാതെ ഓസ്‌ട്രേലിയക്കെതിരെ ഓസ്ട്രേലിയയിൽ ജയിച്ചതിന് ശേഷം ലഭിച്ച ഷാംപൈൻ ബോട്ടിലും താരം ലേലത്തിന് വെക്കുന്നുണ്ട്. 2013ൽ വാതുവെപ്പ് നടത്തിയതിനെ തുടർന്ന് താരത്തിന് സെൻട്രൽ കോൺട്രാക്ട് നഷ്ട്ടപെട്ടിരുന്നു. തുടർന്ന് 2018ൽ തുടർന്ന് കോൺട്രാക്ട് തിരിച്ചു ലഭിക്കുകയും ചെയ്തിരുന്നു.

Exit mobile version