ക്വാറന്റീന്‍ റിലീസ് വൈകും, രണ്ടാം ടെസ്റ്റും മോയിന്‍ അലിയ്ക്ക് നഷ്ടമാകും

ശ്രീലങ്കയ്ക്കെതിരെ ഗോളില്‍ നടക്കുന്ന ടെസ്റ്റ് പരമ്പരയിലെ രണ്ട് മത്സരങ്ങളും മോയിന്‍ അലിയ്ക്ക് നഷ്ടമാകും. നാളെ താരം ക്വാറന്റീനില്‍ നിന്ന് റിലീസ് ആകുമെന്ന് കരുതിയത് പോലെ നടക്കാത്ത സാഹചര്യം ഉടലെടുത്തതോടെയാണ് മോയിന്‍ അലിയ്ക്ക് പരമ്പര നഷ്ടമാകുമെന്ന രീതിയില്‍ കാര്യങ്ങള്‍ മാറിയത്.

താരം നാളെ സ്ക്വാഡിനൊപ്പം ചേരുമെന്നാണ് കരുതിയതെങ്കിലും താരത്തിന് ഇപ്പോളും ലക്ഷണങ്ങള്‍ ഉണ്ടെന്നതും ക്ഷീണമുണ്ടെന്നതും താരത്തിന്റെ റിലീസ് വൈകിക്കും. ഏതാനും ദിവസം കൂടി കഴിഞ്ഞാല്‍ മാത്രമേ മോയിന്‍ അലിയുടെ ക്വാറന്റീന്‍ അവസാനിക്കുകയുള്ളു.

വ്യാഴാഴ്ചയാണ് പരമ്പരയിലെ ആദ്യ ടെസ്റ്റ് മത്സരം ആരംഭിക്കുന്നത്. അതില്‍ മോയിന്‍ കളിക്കില്ല എന്ന് നേരത്തെ തന്നെ അറിയാമായിരുന്നുവെങ്കിലും രണ്ടാം മത്സരവും ഇപ്പോള്‍ താരത്തിന് നഷ്ടമാകുമെന്നത് വലിയ തിരിച്ചടിയാണ് ഇംഗ്ലണ്ടിന്.

പരമ്പരയിലെ രണ്ടാം ടെസ്റ്റ് ജനുവരി 22ന് ആണ് ആരംഭിക്കുക.

Exit mobile version