മിത്താലി രാജ് വനിത ഏകദിന ബാറ്റിംഗ് റാങ്കിംഗില്‍ ഒന്നാമത്

- Advertisement -

ഏകദിനത്തിലെ വനിത റാങ്കിംഗില്‍ ഒന്നാം സ്ഥാനം നേടി ഇന്ത്യയുടെ ക്യാപ്റ്റന്‍ മിത്താലി രാജ്. ഓസ്ട്രേലിയയുടെ എല്‍സെ പെറി, ന്യൂസിലാണ്ടിന്റെ ആമി സാറ്റെര്‍ത്‍വെയിറ്റ് എന്നിവരാണ് രണ്ടും മൂന്നും സ്ഥാനങ്ങളില്‍. ഇന്ത്യയുടെ ജൂലന്‍ ഗോസ്വാമി വനിത ബൗളിംഗില്‍ രണ്ടാം റാങ്കില്‍ നില്‍ക്കുന്നു. ഒന്നാം റാങ്ക് ദക്ഷിണാഫ്രിക്കയുടെ മരിസാനെ കാപ്പ് ആണ്.

ടീമുകളില്‍ ഇംഗ്ലണ്ടില്‍ നിന്ന് ഓസ്ട്രേലിയ ഒന്നാം റാങ്ക് വീണ്ടും തിരിച്ചു പിടിച്ചിട്ടുണ്ട്. ന്യൂസിലാണ്ടിനു പിറകിലായി ഇന്ത്യ നാലാം സ്ഥാനത്താണ്. ഹര്‍മന്‍പ്രീത് കൗര്‍(6), പൂനം റൗത്ത്(16) എന്നിവരാണ് ബാറ്റിംഗില്‍ ആദ്യ 20 സ്ഥാനങ്ങളിലുള്ള മറ്റു ഇന്ത്യക്കാര്‍. ബൗളിംഗില്‍ ഏക്ത ബിഷ്ട്(13), ശിഖ പാണ്ഡേ(14), രാജേശ്വരി ഗായക്വാഡ്(17) എന്നിവരും പുതിയ പട്ടികയില്‍ ഇടം പിടിച്ചിട്ടുണ്ട്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement