
പേസ് ബൗളര്‍ മിച്ചല്‍ മക്ലെനഗന് ന്യൂസിലാണ്ട് ക്രിക്കറ്റുമായുള്ള തന്റെ കരാര്‍ തുടരേണ്ടതില്ലായെന്ന് തീരുമാനിച്ചിരിക്കുന്നു എന്ന് ന്യൂസിലാണ്ട് ക്രിക്കറ്റ് ഇന്ന് പുറപ്പെടുവിച്ച മീഡിയ റിലീസില്‍ സൂചിപ്പിച്ചിരിക്കുന്നു. ലോകത്താകമാനം നടക്കുന്ന വിവിധ ടി20 ലീഗുകളില്‍ സജീവ സാന്നിധ്യമായി മാറുന്നതിനു വേണ്ടിയാണ് താരം ഈ തീരുമാനം കൈകൊണ്ടിട്ടുള്ളത്.
താരത്തിന്റെ തീരുമാനം ന്യൂസിലാണ്ട് ക്രിക്കറ്റ് ബോര്‍ഡ് അംഗീകരിക്കുകയും ചെയ്തു. തങ്ങളുടെ ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡിലില്‍ നിന്ന് വാര്‍ത്ത് ബോര്‍ഡ് ട്വീറ്റും ചെയ്തിട്ടുണ്ട്.
Mitchell McClenaghan has been released from his NZC contract. 📄| https://t.co/tmQqejRzV8 pic.twitter.com/ZFg8s5agi2
— BLACKCAPS (@BLACKCAPS) August 28, 2017
നിലവില്‍ കരീബിയന്‍ പ്രീമിയര്‍ ലീഗിലെ സെയിന്റ് ലൂസിയ സ്റ്റാര്‍സിനു വേണ്ടിയാണ് താരം കളിക്കുന്നത്. മുംബൈ ഇന്ത്യന്‍സിന്റെ ഇലവനിലെ പ്രധാന ഘടകമായി കഴിഞ്ഞ രണ്ട് സീസണുകളിലായി താരം മാറിയിട്ടുണ്ടായിരുന്നു. താരത്തിന്റെ അടുത്ത ലക്ഷ്യം ബിഗ്ബാഷ് ആണെന്നാണ് പുറത്ത് വരുന്ന സൂചനകള്‍.
മക്ലെനാഗന് ഇനിയും ന്യൂസിലാണ്ടിനായി കളിക്കാനും മാച്ച് ഫീ വാങ്ങുവാനും അധികാരമുണ്ടെന്നാണ് അറിയുന്നത്. എന്നാല്‍ ന്യൂസിലാണ്ടിന്റെ ഹൈ പെര്‍ഫോമന്‍സ് പ്രോഗ്രാമിന്റെ ഭാഗമാകില്ല താരം ഇനി മുതല്‍.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial