ഇന്ത്യന്‍ പര്യടനം ഓസ്ട്രേലിയന്‍ എ ടീമുകളെ മിച്ചല്‍ മാര്‍ഷ്, ട്രാവിസ് ഹെഡ് എന്നിവര്‍ നയിക്കും

സെപ്റ്റംബറില്‍ ഇന്ത്യന്‍ പര്യടനം നടത്തുന്ന ഓസ്ട്രേലിയന്‍ എ ടീമുകളെ മിച്ചല്‍ മാര്‍ഷ്, ട്രാവിസ് ഹെഡ് എന്നിവര്‍ നയിക്കും. ചതുര്‍ദിന മത്സരങ്ങള്‍ക്കായുള്ള ടീമിനെയാണ് മിച്ചല്‍ മാര്‍ഷ് നയിക്കുന്നത്. ഏകദിന ടീമിനെ ട്രാവിസ് ഹെഡ് നയിക്കും. ഇന്ത്യ, ദക്ഷിണാഫ്രിക്ക എ ടീമുകളുള്‍പ്പെടുന്ന ത്രിരാഷ്ട്ര പരമ്പരയില്‍ കളിക്കുന്ന ഓസ്ട്രേലിയന്‍ എ ടീമിനെയാണ് ഹെഡ് നയിക്കുന്നത്. വിജയവാഡയിലാണ് മത്സരം നടക്കുന്നത്.

മിച്ചല്‍ മാര്‍ഷിന്റെ ടീമിന്റെ ഉപനായകനായി അലക്സ് കാറെയേ നിയമിച്ചിട്ടുണ്ട്. ഓഗസ്റ്റില്‍ ഏകദിന പരമ്പരയാണ് ആദ്യം ആരംഭിക്കുക. 17നു ആരംഭിക്കുന്ന ടൂര്‍ണ്ണമെന്റിന്റെ ഫൈനല്‍ ഓഗസ്റ്റ് 29നാണ്. സെപ്റ്റംബര്‍ 2നു ചതുര്‍ദിന മത്സരങ്ങള്‍ ആരംഭിക്കും. രണ്ട് മത്സരങ്ങളാണ് പരമ്പരയിലുള്ളത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleസാക്ഷാൽ റൊണാൾഡോയേയും മറികടന്ന് മെസ്സി
Next articleസൗഹൃദ മത്സരത്തിൽ പെറുവിന് ജയം