സാന്റനറില്ലെങ്കിലും ചെന്നൈയുടെ സ്പിന്‍ ബൗളിംഗ് ശക്തം

- Advertisement -

ന്യൂസിലാണ്ട് താരം മിച്ചല്‍ സാന്റനര്‍ പരിക്ക് മൂലം ഐപിഎലില്‍ മത്സരിക്കാനില്ലെന്ന് ഏറെക്കുറെ ഉറപ്പായെങ്കിലും ടീമിന്റെ സ്പിന്‍ ബൗളിംഗ് ഇപ്പോളും ശക്തം തന്നെ. സാന്റനറില്‍ ടീമിനു മികച്ചൊരു ഓള്‍റൗണ്ടറെയാണ് നഷ്ടമാകുന്നതെങ്കിലും ടീമിന്റെ സ്പിന്‍ ബൗളിംഗ് ഹര്‍ഭജന്‍ സിംഗിന്റയും ഇമ്രാന്‍ താഹിറിന്റെയും കൈകളില്‍ ഭദ്രം തന്നെ. ഒപ്പം ചെന്നൈയുടെ വിശ്വസ്തന്മാരായ രവീന്ദ്ര ജഡേജയും സുരേഷ് റെയ്നയ്ക്കും ബൗളിംഗ് ദൗത്യം ഏറ്റെടുക്കാവുന്നതെയുള്ളു. ധോണിയ്ക്ക് ഏറെ പ്രിയങ്കരനായ കേധാര്‍ ജാഥവും ടീമിന്റെ ഭാഗമാണ്. ഇന്ത്യയ്ക്കായി പലപ്പോഴും ബ്രേക്ക് ത്രൂ വിക്കറ്റുകള്‍ നേടി ശ്രദ്ധ നേടിയ താരമാണ് കേധാര്‍ ജാഥവ്. കൂടാതെ മികച്ചൊരു ഓള്‍റൗണ്ടറുമാണ് താരം.

ഇത് കൂടാതെ ആവശ്യമെങ്കില്‍ പുതിയ താരത്തിനായി ഐപിഎല്‍ ഗവേണിംഗ് കൗണ്‍സിലിനോട് ചെന്നൈ സൂപ്പര്‍ കിംഗ്സിനു അപേക്ഷ നല്‍കി അനുമതി തേടാവുന്നതുമാണ്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement