മിര്‍പുര്‍ പിച്ചും ശരാശരിക്ക് താഴെയെന്ന് വിധിച്ച് : ഐസിസി

ബംഗ്ലാദേശിനെ 215 റണ്‍സിനു പരാജയപ്പെടുത്തി ശ്രീലങ്ക വിജയം കണ്ട മിര്‍പുര്‍ ടെസ്റ്റിലെ പിച്ചും ശരാശരിയ്ക്ക് താഴെയെന്ന് വിധിയെഴുതി ഐസിസി. ധാക്കയിലെ ഷേറെ ബംഗ്ല സ്റ്റേഡിയത്തിനു ഒരു ഡീമെറിറ്റ് പോയിന്റാണ് നല്‍കിയിരിക്കുന്നത്. മൂന്ന് ദിവസത്തിനകം അവസാനിച്ച ടെസ്റ്റില്‍ രോഷെന്‍ സില്‍വ നേടിയ 70* ആണ് മത്സരത്തിലെ ഏറ്റവും ഉയര്‍ന്ന സ്കോര്‍.

നേരത്തെ പരമ്പരിയിലെ ആദ്യ മത്സരം നടന്ന ചിറ്റഗോംഗിനെയും മോശം പിച്ചായി ഐസിസി വിധിയെഴുതിയിരുന്നു. പരമ്പരയിലെ ആദ്യ ടെസ്റ്റില്‍ ബാറ്റ്സ്മാന്മാരുടെ പറുദീസയായിരുന്നുവെങ്കില്‍ രണ്ടാം മത്സരത്തില്‍ ബൗളര്‍മാര്‍ക്കായിരുന്നു മേല്‍ക്കൈ.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial