മൈക്ക് ഹെസ്സണ്‍ പടിയിറങ്ങുന്നു

- Advertisement -

ന്യൂസിലാണ്ട് കോച്ച് മൈക്ക് ഹെസ്സണ്‍ തന്റെ കരാര്‍ അവസാനിപ്പിക്കുവാന്‍ ഒരുങ്ങുന്നു. ഒരു വര്‍ഷം കൂടി കരാര്‍ ബാക്കിയുണ്ടെങ്കിലും ജൂലൈ മാസം അവസാനത്തോടെ ന്യൂസിലാണ്ട് കോച്ച് പദവി താന്‍ ഉപേക്ഷിക്കുമെന്ന് ഹെസ്സണ്‍ അറിയിക്കുകയായിരുന്നു. ഭാര്യയോടും മക്കളോടും കൂടുതല്‍ സമയം ചെലവഴിക്കുന്നതിന്റെ ഭാഗമായാണ് ഈ തീരൂമാനമെന്നാണ് ഹെസ്സണ്‍ അറിയിച്ചത്. ആറ് വര്‍ഷത്തോളം ന്യൂസിലാണ്ട് ടീമിന്റെ കോച്ചായി തുടര്‍ന്ന ശേഷമാണ് ഹെസ്സണിന്റെ ഈ തീരുമാനം.

ന്യൂസിലാണ്ട് ക്രിക്കറ്റ് ബോര്‍ഡ് അധികൃതര്‍ ഹെസ്സണിനോട് കരാര്‍ കാലാവധി വരെ തുടരുവാന്‍ ആവശ്യപ്പെട്ടിരുന്നുവെങ്കിലും കോച്ച് തന്റെ തീരുമാനത്തില്‍ ഉറച്ച് നില്‍ക്കുകയായിരുന്നു. ലോകകപ്പ് അവസാനം വരെയുള്ള കരാര്‍ പൂര്‍ത്തിയാക്കുവാന്‍ ഹെസ്സണിനോട് ന്യൂസിലാണ്ട് ക്രിക്കറ്റ് മുഖ്യന്‍ ഡേവിഡ് വൈറ്റ് ആവശ്യപ്പെട്ടിരുന്നു.

ഒക്ടോബറില്‍ പാക്കിസ്ഥാനുമായി യുഎഇയില്‍ നടക്കുന്ന പരമ്പരയാണ് ന്യൂസിലാണ്ടിന്റെ അടുത്ത അന്താരാഷ്ട്ര മത്സരം.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement