ഇംഗ്ലണ്ട് കോച്ചിന്റെ അഭിപ്രായത്തെ തള്ളി ന്യൂസിലാണ്ട് കോച്ച് മൈക്ക് ഹെസ്സന്‍

- Advertisement -

ടി20 രാജ്യാന്തര ക്രിക്കറ്റ് നിര്‍ത്തലാക്കണമെന്നും ലോകകപ്പിനു തൊട്ടു മുമ്പ് ചില പരിശീലന മത്സരങ്ങള്‍ ആകാം എന്ന ഇംഗ്ലണ്ട് കോച്ച് ട്രെവര്‍ ബെയിലിസ്സിന്റെ അഭിപ്രായത്തെ തള്ളി ന്യൂസിലാണ്ട് കോച്ച് മൈക്ക് ഹെസ്സന്‍. കളിക്കാരുടെ ക്ഷമതയുടെ ഒരു പ്രശ്നമുണ്ടെങ്കിലും ടി20 നല്‍കുന്ന വരുമാനത്തെ തള്ളിക്കളയാനാകില്ല എന്നാണ് മൈക്ക് പറഞ്ഞത്. ഓസ്ട്രേലിയയിലും ന്യൂസിലാണ്ടിലും ടി20 ഏറെ പ്രിയങ്കരമാണ് കാണികള്‍ക്ക്. ഗ്രൗണ്ടുകള്‍ മുഴുവന്‍ നിറയും രാജ്യാന്തര മത്സരങ്ങള്‍ക്ക് അത് ആളുകള്‍ക്ക് കളിയോടുള്ള ഇഷ്ടമാണ് കാണിക്കുന്നതെന്ന് മൈക്ക് ഹെസ്സന്‍ പറഞ്ഞു.

കളിക്കാരുടെ വര്‍ക്ക് ലോഡ് മാനേജ്മെന്റ് കൂടുതല്‍ മെച്ചത്തില്‍ ടീം മാനേജ്മെന്റും സെലക്ടര്‍മാരും ചെയ്യേണ്ട കാര്യമെന്നാണ് മൈക്ക് ഹസ്സന്‍ അഭിപ്രായപ്പെട്ടത്. ട്രെവര്‍ ബെയിലിസ്സും പാക് കോച്ച് മിക്കി ആര്‍ത്തറും ടി20യ്ക്ക് എതിരെ പറഞ്ഞപ്പോള്‍ ഹെസ്സന്‍ ആണ് ഈ ഫോര്‍മാറ്റിനു പിന്തുണയുമായി എത്തിയ ആദ്യ കോച്ച്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement