ഓസ്ട്രേലിയന്‍ ഓള്‍റൗണ്ടറെ സ്വന്തമാക്കി മിഡില്‍സെക്സ്

ഓസ്ട്രേലിയന്‍ ഓള്‍റൗണ്ടര്‍ ഹിള്‍ട്ടണ്‍ കാര്‍ട്റൈറ്റിനെ സ്വന്തമാക്കി ഇംഗ്ലീഷ് കൗണ്ടി ക്ലബ്ബായ മിഡില്‍സെക്സ്. കൗണ്ടി ചാമ്പ്യന്‍ഷിപ്പ് സീസണിലെ ആദ്യ അഞ്ച് മത്സരങ്ങളിലാവും താരത്തിന്റെ സേവനം ഉപയോഗിക്കപ്പെടുക. ആഡം വോഗ്സിനു പകരമാണ് കാര്‍ട്റൈറ്റ് മിഡില്‍സെക്സ് ടീമില്‍ എത്തുന്നത്. ഓസ്ട്രേലിയയ്ക്കായി രണ്ട് ടെസ്റഅറും രണ്ട് ഏകദിനങ്ങളും താരം കളിച്ചിട്ടുണ്ട്.

ഓസ്ട്രേലിയന്‍ അരങ്ങേറ്റം എന്നാല്‍ താരത്തിനു അത്ര സുഖകരമല്ലായിരുന്നു. രണ്ട് ഏകദിന മത്സരങ്ങളിലും ഒരു റണ്‍സ് വീതം മാത്രമേ നേടാനെ താരത്തിനായുള്ളു. ടെസ്റ്റില്‍ രണ്ടിന്നിംഗ്സില്‍ നിന്ന് 55 റണ്‍സാണ് താരം നേടിയത്. ഇതുവരെ അന്താരാഷ്ട്ര വിക്കറ്റ് നേടാന്‍ കാര്‍ട്റൈറ്റിനായിട്ടില്ല.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleനാണക്കേടിന്റെ പടുകുഴിയില്‍ വീണ് ഓസ്ട്രേലിയ, 492 റണ്‍സിനു ദക്ഷിണാഫ്രിക്കയ്ക്ക് ജയം
Next articleമുംബൈ സിറ്റിയിൽ വെറും രണ്ട് വിദേശ താരങ്ങൾ മാത്രം, ക്ലബ് വിട്ടത് അഞ്ച് താരങ്ങൾ