
- Advertisement -
ഷദബ് ഖാനുമായി ഏര്‍പ്പെട്ട ബെറ്റില്‍ പരാജയപ്പെട്ട പാക് കോച്ച് മിക്കി ആര്‍തറുടെ വക പാക്കിസ്ഥാന് ക്രിക്കറ്റ് ടീമിനു ലഞ്ച്. അയര്‍ലണ്ടിലെയും ഇംഗ്ലണ്ടിലെയും ടെസ്റ്റുകള്‍ക്ക് മുന്നോടിയായി ഷദബ് ഖാനും മിക്കി ആര്‍തറും തമ്മിലൊരു ബെറ്റിലേര്പ്പെട്ടിരുന്നു. മൂന്ന് ടെസ്റ്റുകളില്‍ നിന്ന് താന്‍ മൂന്ന് അര്‍ദ്ധ ശതകം നേടുമെന്നായിരുന്നു ഷദബ് ഖാന്റെ ആത്മവിശ്വാസത്തോടെയുള്ള പ്രഖ്യാപനം.
അയര്‍ലണ്ടിനെതിരെയുള്ള ടെസ്റ്റിലെ ആദ്യ ഇന്നിംഗ്സില്‍ 55 റണ്‍സ് നേടിയ പാക് ഓള്‍റൗണ്ടര്‍. ഇംഗ്ലണ്ടിനെതിരെ ലോര്‍ഡ്സില്‍ 52 റണ്‍സ് നേടി. ലീഡ്സിലെ രണ്ടാം ടെസ്റ്റില്‍ പരാജയപ്പെട്ടുവെങ്കിലും ആദ്യ ഇന്നിംഗ്സില്‍ പാക്കിസ്ഥാനെ 174 റണ്‍സിലേക്ക് എത്തിച്ചത് ഷദബ് ഖാന്റെ 56 റണ്‍സാണ്.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial
Advertisement