സ്റ്റോക്സിനു മുന്നറിയിപ്പുമായി മുന്‍ ഇംഗ്ലണ്ട് നായകന്‍

ഇംഗ്ലണ്ടിന്റെ ഓള്‍റൗണ്ടറും വൈസ് ക്യാപ്റ്റനുമായ ബെന്‍ സ്റ്റോക്സിന്റെ ജീവിത ശൈലിയെ വിമര്‍ശിച്ച് ഇംഗ്ലണ്ടിന്റെ മുന്‍ നായകന്‍ മൈക്കല്‍ വോന്‍. സ്റ്റോക്സ് തന്റെ ജീവിത ശൈലി മാറ്റുവാന്‍ തയ്യാറായില്ലെങ്കില്‍ തന്റെ കരിയര്‍ തന്നെ ഇല്ലാതായേക്കുമെന്നാണ് ഇംഗ്ലീഷ് ഓള്‍റൗണ്ടര്‍ക്ക് മുന്‍ നായകന്റെ മുന്നറിയിപ്പ്. സ്റ്റോക്സിന്റെ കരിയര്‍ ആരെങ്കിലും നശിപ്പിക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കില്‍ അത് സ്റ്റോക്സ് തന്നെയാകും എന്നാണ് വോന്‍ പറഞ്ഞത്.

കഴിഞ്ഞ ദിവസം മദ്യപിച്ച് പ്രശ്നമുണ്ടാക്കിയതിനു പോലീസ് ബെന്‍ സ്റ്റോക്സിനെ അറസ്റ്റ് ചെയ്തിരുന്നു. തുടര്‍ന്ന് വെസ്റ്റിന്‍ഡീസിനെതിരെ ശേഷിക്കുന്ന മത്സരങ്ങളില്‍ നിന്നുള്ള ടീമില്‍ നിന്ന് താരത്തെ ഒഴിവാക്കിയിരുന്നു. ഇന്ന് ആഷസ് പരമ്പരയ്ക്കുള്ള ടീമിനെ പ്രഖ്യാപിക്കാനിരിക്കെയാണ് ഈ സംഭവങ്ങള്‍. ഇത് ആദ്യമായിട്ടല്ല സ്റ്റോക്സില്‍ നിന്ന് സമാനമായ അനുഭവം ഉണ്ടാകുന്നത്. 2013ലും ബാറില്‍ വെച്ചുണ്ടായ സംഘര്‍ഷത്തിനു ശേഷം സ്റ്റോക്സിനോട് നാട്ടില്‍ പോകുവാന്‍ ആവശ്യപ്പെട്ടിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleമാഡ്രിഡിൽ ഇന്ന് സിമയോണി – കോണ്ടേ പോരാട്ടം
Next articleകൊളംബിയ ഇന്ന് ആദ്യ സന്നാഹ മത്സരത്തിന്, മിനേർവ പഞ്ചാബ് എതിരാളികൾ