Site icon Fanport

MI കേപ് ടൗൺ ക്യാപ്റ്റനായി കീറോൺ പൊള്ളാർഡിനെ നിയമിച്ചു

SA20ന്റെ വരാനിരിക്കുന്ന സീസണിൽ MI കേപ് ടൗൺ അവരുടെ ക്യാപ്റ്റനായി കീറോൺ പൊള്ളാർഡിനെ നിയമിച്ചു. ഉദ്ഘാടന പതിപ്പിൽ അഫ്ഗാനിസ്ഥാൻ സ്പിന്നർ റാഷിദ് ഖാൻ ആയിരുന്നു ക്യാപ്റ്റൻ. നട്ടെല്ലിന് പരിക്കേറ്റതിന് ശസ്ത്രക്രിയയ്ക്ക് വിധേയനായ റാഷിദ് ഖാൻ 2024 സീസണിൽ കളിക്കില്ല എന്ന് എംഐ കേപ് ടൗൺ സ്ഥിരീകരിച്ചു.

Picsart 24 01 07 17 02 23 087

യുഎഇയിലെ ഫ്രാഞ്ചൈസി അധിഷ്ഠിത ടി20 ലീഗായ ഐഎൽടി20യുടെ ഉദ്ഘാടന പതിപ്പിൽ കീറോൺ പൊള്ളാർഡ് എംഐ എമിറേറ്റ്സിന്റെ ബൗളിംഗ് കോച്ചായിരുന്നു.

“SA20 യുടെ രണ്ടാം സീസണിൽ MI കേപ്ടൗണിന്റെ ക്യാപ്റ്റൻ കീറോൺ പൊള്ളാർഡ് ആയിരിക്കും. പരുക്കിൽ നിന്ന് മുക്തനാവാനുള്ള പാതയിൽ തുടരുന്നതിനാൽ റാഷിദ് ഖാൻ നിലവിൽ ലഭ്യമല്ല. റാഷിദിന് വേഗം സുഖം പ്രാപിക്കട്ടെ” MI കേപ് ടൗൺ ഞായറാഴ്ച ഔദ്യോഗിക പ്രസ്താവനയിൽ പറഞ്ഞു.

Exit mobile version