Picsart 23 11 16 10 09 09 926

“കായിക ലോകത്ത് റൊണാൾഡോക്കും മെസ്സിക്കും ഒപ്പം നിക്കുന്ന താരമാണ് കോഹ്ലി” – റോസ് ടെയ്ലർ

ക്രിക്കറ്റ് ലോകത്ത് മാത്രമല്ല, ആഗോള കായിക രംഗത്തും വിരാട് കോഹ്ലി ഒരു ഐക്കണാണെന്ന് മുൻ ന്യൂസിലൻഡ് ക്രിക്കറ്റ് താരം റോസ് ടെയ്‌ലർ. സോഷ്യൽ മീഡിയ സ്വാധീനത്തിൻ്റെ കാര്യത്തിൽ കായിക രംഗത്തെ അതികായരായ ലയണൽ മെസ്സി, ക്രിസ്റ്റ്യാനോ റൊണാൾഡോ എന്നിവർക്കൊപ്പമാണ് കോഹ്‌ലിയുടെ സ്ഥാനം എന്നും റോസ് ടെയ്ലർ പറഞ്ഞു.

“ക്രിക്കറ്റ് ലോകത്തെ സൂപ്പർ താരമായ കോഹ്‌ലി, കായികലോകത്തെ ആഗോള സൂപ്പർതാരം കൂടിയാണ്. ഇൻസ്റ്റാഗ്രാമിൻ്റെയും സോഷ്യൽ മീഡിയയുടെയും കാര്യത്തിൽ, അവൻ റൊണാൾഡോയ്ക്കും മെസ്സിക്കും ഒപ്പം നിൽക്കുന്നത് താരമാണ്!” ടെയ്ലർ പറഞ്ഞു.

“കായിക താരങ്ങൾ ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിലൂടെ ആരാധകരുമായി കൂടുതൽ ഇടപഴകുന്നു. ആരാധകർക്കും കളിക്കാരെ കൂടുതൽ അടുത്തറിയാൻ ആകുന്നു.” ടെയ്‌ലർ പറയുന്നു.

സോഷ്യൽ മീഡിയയിൽ വിരാട് കോഹ്ലിക്ക് 269 മില്യൺ ഫോളോവേഴ്‌സ് ഉണ്ട്. ഏറ്റവും കൂടുതൽ ഫോളോവേഴ്സ് ഉള്ള ഇന്ത്യൻ കായിക താരം കോഹ്ലി ആണ്. ഇൻസ്റ്റാഗ്രാമിൽ റൊണാൾഡോയുടെ 630 മില്യൺ ഫോളോവേഴ്സും മെസ്സിയുടെ 501 മില്യൺ ഫോളോവേഴ്സും കഴിഞ്ഞാൽ ഏറ്റവും കൂടുതൽ ഫോളോവേഴ്സ് ഉള്ള കായികതാരങ്ങളിൽ കോഹ്‌ലി മൂന്നാം സ്ഥാനത്താണ്.

Exit mobile version