
കുശല്‍ മെന്‍ഡിസ് തന്റെ ശതകം പൂര്‍ത്തിയാക്കി ഏറെ വൈകാതെ പുറത്തായതോടെ ആദ്യ ടെസ്റ്റില്‍ ശ്രീലങ്കന്‍ ബാറ്റിംഗ് നിര പ്രതിസന്ധിയില്‍. ഷാനണ്‍ ഗബ്രിയേലിന്റെ പന്തില്‍ ഷെയിന്‍ ഡോവ്റിച്ച് പിടിച്ചാണ് കുശല്‍ മെന്‍ഡിസ് പുറത്തായത്. 210 പന്തില്‍ നിന്നാണ് 102 റണ്‍സ് മെന്‍ഡിസ് നേടിയത്. 2 സിക്സും 10 ബൗണ്ടറിയുമാണ് കുശല്‍ മെന്‍ഡിസ് നേടിയത്.
മെന്‍ഡിസ് പുറത്താകുമ്പോള്‍ 60 ഓവറില്‍ നിന്ന് 189/4 എന്ന നിലയിലാണ് ശ്രീലങ്ക. മെന്‍ഡിസിന്റെ അഞ്ചാം ടെസ്റ്റ് ശതകമാണിത്. ഏഷ്യയ്ക്ക് പുറത്ത് ആദ്യത്തെയും രണ്ടാം ഇന്നിംഗ്സിലെ മൂന്നാമത്തെയും ശതകമാണ് ഇത്.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial