Picsart 24 03 11 00 53 35 767

ഇംഗ്ലണ്ട് പല മേഖലകളിലും മെച്ചപ്പെടേണ്ടതുണ്ട് എന്ന് മക്കല്ലം

ഇംഗ്ലണ്ട് അവരുടെ ശൈലിയിൽ കുറച്ച് പരിഷ്ക്കരണം നടത്തേണ്ടത് ആവശ്യമാണെന്ന് ഇംഗ്ലണ്ട് കോച്ച് ബ്രണ്ടൻ മക്കല്ലം പറഞ്ഞു. ചില മേഖലകളിൽ മെച്ചപ്പെടേണ്ടതുണ്ടെന്ന് ടീമിന് അറിയാമെന്നും വേനൽക്കാലത്തിന് മുമ്പായി അവയിൽ പ്രവർത്തിക്കാനാണ് ലക്ഷ്യമിടുന്നതെന്നും മക്കല്ലം പറഞ്ഞു.

തങ്ങൾ ഇപ്പോൾ എങ്ങനെയിരിക്കുന്നുവോ അത് പോലെ തന്നെ തുടർന്നാൽ വലിയ ടീമുകളുമായി പിടിച്ചു നിൽക്കാൻ കഴിയില്ലെന്നും ഇംഗ്ലണ്ട് കോച്ച് പറഞ്ഞു.

“ചില മേഖലകളിൽ നിങ്ങൾ മെച്ചപ്പെടേണ്ടതുണ്ടെന്ന് നിങ്ങൾക്കറിയാം,” അദ്ദേഹം പറഞ്ഞു. “അടുത്ത രണ്ട് മാസങ്ങളിൽ ഞങ്ങൾ അത് മെച്ചപ്പെടുത്താനായി പ്രവർത്തിക്കും. ഇപ്പോൾ എന്താണെന്നതിൻ്റെ കൂടുതൽ മെച്ചപ്പെട്ട പ്രകടനങ്ങൾ ഉണ്ടാകും ർന്ന് ഉറപ്പാക്കുകയും ചെയ്യും.” അദ്ദേഹം പറഞ്ഞു.

“കഴിഞ്ഞ രണ്ട് വർഷമായി ഞങ്ങൾ വളരെ നന്നായി കളിച്ചു‌‌. എങ്കിലും നമ്മൾ വളർന്നു കൊണ്ടേയിരിക്കേണ്ടതുണ്ട്, കാരണം ലോകമെമ്പാടും വളരെ വിദഗ്ധരായ ക്രിക്കറ്റ് കളിക്കാരും നിരവധി മികച്ച ക്രിക്കറ്റ് ടീമുകളും ഉണ്ട്. നമ്മൾ എവിടെയാണോ അവിടെത്തന്നെ നിൽക്കുകയാണെങ്കിൽ അവരുമായി ഏറ്റുമുട്ടേണ്ടി വരുമ്പോൾ കാലിടറും. ” മക്കല്ലം പറഞ്ഞു.

Exit mobile version