Picsart 24 10 30 16 04 36 921

ഓസ്‌ട്രേലിയൻ പരിശീലകനായി ആൻഡ്രൂ മക്‌ഡൊണാൾഡ് 2027 വരെ തുടരും

ക്രിക്കറ്റ് ഓസ്‌ട്രേലിയ (സിഎ) ആൻഡ്രൂ മക്‌ഡൊണാൾഡിൻ്റെ കരാർ കാലാവധി 2027 വരെ നീട്ടി. 2022ൽ ചുമതലയേറ്റ മക്‌ഡൊണാൾഡ്, ഐസിസി ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഉൾപ്പെടെ ഓസ്‌ട്രേലിയയെ ശ്രദ്ധേയമായ വിജയങ്ങളിലേക്ക് നയിച്ചു. ഇംഗ്ലണ്ടിൽ ആഷസ് നിലനിർത്തുന്നതിനൊപ്പം ഐസിസി പുരുഷ ക്രിക്കറ്റ് ലോകകപ്പും അദ്ദേഹത്തിന്റെ കീഴിൽ ഓസ്ട്രേലിയ നേടി.

2026 ലെ ഐസിസി പുരുഷന്മാരുടെ ടി20 ലോകകപ്പ്, 2027 ലെ ഐസിസി ലോകകപ്പ് , ഇന്ത്യയ്ക്കും ഇംഗ്ലണ്ടിനുമെതിരായ പരമ്പരകൾ എന്നിവയാണ് മക്‌ഡൊണാൾഡിന് മുന്നിൽ ഇനിയുള്ള പ്രധാന ദൌത്യങ്ങൾ.

Exit mobile version