ബ്രണ്ടന്‍ മക്കല്ലം ബംഗ്ലാദേശ് പ്രീമിയര്‍ ലീഗിലേക്ക്

- Advertisement -

വരുന്ന ബംഗ്ലാദേശ് പ്രീമിയര്‍ ലീഗ് സീസണില്‍ മുന്‍ ന്യൂസിലാണ്ട് താരം ബ്രണ്ടന്‍ മക്കല്ലത്തിന്റെ സാന്നിധ്യം ഉണ്ടാകുമെന്ന് ഉറപ്പായി. ഇന്ന് രംഗ്പൂര്‍ റൈഡേഴ്സ് ടീമാണ് തങ്ങള്‍ക്കായി ന്യൂസിലാണ്ടിന്റെ വെടിക്കെട്ട് ബാറ്റ്സ്മാന്‍ ബാറ്റേന്തുമെന്ന് അറിയിച്ചത്. നവംബര്‍ 15 മുതലാവും മക്കല്ലം റൈഡേഴ്സിനൊപ്പം ചേരുക. ഗ്ലോബല്‍ ടി20 ലീഗ് അടുത്ത വര്‍ഷത്തേക്ക് മാറ്റിയതിനാല്‍ ഒട്ടനവധി ദക്ഷിണാഫ്രിക്കന്‍ താരങ്ങളെയും ലീഗില്‍ കളിക്കാനുദ്ദേശിച്ചിരുന്ന മറ്റു വിദേശ താരങ്ങളെയും ബംഗ്ലാദേശ് പ്രീമിയര്‍ ലീഗിലേക്ക് എത്തിക്കുവാനുള്ള ശ്രമങ്ങളിലാണ് ബിപിഎലിലെ വിവിധ ഫ്രാഞ്ചൈസി ഉടമകള്‍.

ഗെയിലിനെയും ടീമിലെത്തിക്കുവാനുള്ള ചര്‍ച്ചകള്‍ നടന്നുവരികയാണെന്നാണ് രംഗ്പൂര്‍ റൈഡേഴ്സ് വക്താക്കള്‍ അറിയിച്ചത്. ഗെയില്‍ വരുമെന്ന് ഏറെക്കുറെ ഉറപ്പാണെങ്കിലും ആദ്യ നാലഞ്ച് മത്സരങ്ങള്‍ താരത്തിന്റെ സാന്നിധ്യം ഉറപ്പിക്കാനാകില്ല എന്നാണ് ടീമുടമകളുമായി അടുത്ത വൃത്തങ്ങള്‍ അറിയിച്ചത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement